ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ഐക്യവേദിയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) മിഡിൽ ഈസ്റ്റ് റീജിയന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു. പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്കാരിക ഉന്നമനവും വിദ്യാഭ്യാസ-ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് പുതിയ ഭരണസമിതി പ്രഖ്യാപിച്ചിരിക്കുന്നത്.

സൗദി അറേബ്യയിൽ നിന്നുള്ള കബീർ പട്ടാമ്പിയെ പ്രസിഡന്റായും രുഷാര റിജാസ് (ഖത്തർ) റീജിയണൽ കോർഡിനേറ്റർ ആയും. ബഹ്റൈനിൽ നിന്നുള്ള അലിൻ ജോഷിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സുനിൽ കുമാർ (ഒമാൻ) ട്രഷററായും ചുമതലയേറ്റു.
മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളെ കോർത്തിണക്കി വിപുലമായ പ്രവർത്തനങ്ങൾക്കാണ് സമിതി രൂപം നൽകിയിരിക്കുന്നത്. വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് സലി (ബഹ്റൈൻ), ഷിജി മാത്യു (യുഎഇ) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി നിഷ രതീഷ് (യുഎഇ), ഷബീർ അക്കോട് (സൗദി അറേബ്യ) എന്നിവരെയും തിരഞ്ഞെടുത്തു. വീരൻ കുട്ടി (യുഎഇ) ആണ് ജോയിന്റ് ട്രഷറർ.
പ്രവാസികളുടെ വൈവിധ്യമാർന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 17 പ്രത്യേക ഫോറങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, കല, കായികം, കാർഷികം തുടങ്ങി വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികളാണ് ഈ ഫോറങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഫോറം കോർഡിനേറ്റർമാർ: റോജി മൂക്കൻ (പി.ആർ & മീഡിയ), ജാസ്മിൻ സമദ് (ഹെൽപ് ഡെസ്ക്), സുരേഷ് ബാബു (പ്രവാസി വെൽഫെയർ), ശ്രീകല പ്രകാശൻ (വിമൻസ് ഫോറം), ചിറക്കൽ തോമസ് (ബിസിനസ്), അൻസാർ അബ്ദുൽസത്താർ (മലയാളം ഫോറം), ബിജു മാത്യു (മെമ്പർഷിപ്പ്), ഡോ. അരുൺ പനയ്ക്കൽ (ഹെൽത്ത്), പ്രതീഷ് തോമസ് (പ്രോജക്ട്സ്), ഡോ. ഗിരീഷ് നവത് (എജുക്കേഷൻ), സിയാദ് കൊടുങ്ങല്ലൂർ (ആർട്ട് & കൾച്ചർ), മൻസൂർ മൊയ്ദീൻ (യൂത്ത്), ബാജി നെൽപ്പുരയിൽ (സ്പോർട്സ്), ഷാനവാസ് പൂലക്കൽ (അഗ്രികൾച്ചർ), രാജൻ എം.കെ (ചാരിറ്റി), അബ്ദുറഹിമാൻ ടി (ഇവന്റ്), മുഹമ്മദ് അക്ബർ (ടൂറിസം).
നീത അനിൽ (ഒമാൻ), അനീഷ് യോഹന്നാൻ (യുഎഇ) എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. മിഡിൽ ഈസ്റ്റിലെ മലയാളി സമൂഹത്തിന്റെ കരുത്തായി മാറുന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കാഴ്ചവെക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.
#MalayalamNews #KeralaNews #MalayaliGram #MalluGram #WorldMalayali #MalayalamStatus #KeralaPolitics #MalayalamUpdate #PravasiLifestyle #PravasiNews #GulfMalayalam #DubaiMalayali #QatarMalayalis #UAEPrvasi #SaudiMalayali #OmanMalayali #KuwaitMalayali #BahrainMalayalis #GulfVartha #MalayalamithramGulf #Trending #ViralNews #InstaNews #FacebookNews #MalayalamMedia #CurrentAffairs #LatestUpdates #keralagrams #മലയാളമിത്രം #Wmf #wmfgermany #wmfsaudiarabia #wmfriyadh
