ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പിണറായി വിജയന്‍ ഇന്ന് യാത്ര ചെയ്ത വാഹനം തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന വാഹനമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. നിയമം കാറ്റില്‍ പറത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള എകെജി സെന്ററിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 01 സിഅര്‍ 4291 എന്ന വാഹനമാണ്. സീറ്റ് ബെല്‍റ്റ് ഇടാതെയും എയര്‍ ഹോണ്‍ അടിച്ചും അമിത വേഗത്തില്‍ സഞ്ചരിച്ചതിനും വാഹനത്തിന് പതിനെട്ട് ചലാന്‍ ആണ് ഉള്ളത്. ഇതിന്റെ രേഖകളും ചിത്രങ്ങളും പുറത്തുവന്നു.

സംസ്ഥാനത്തുടനീളം നിയമം കാറ്റില്‍ പറത്തി ഈ വാഹനം സഞ്ചരിച്ചതായി രേഖകളില്‍ കാണാം. കിളിമാനൂരില്‍ വച്ചുള്ള അമിത വേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വഴുതക്കാടും ഇരിട്ടിയിലും മാന്നാറുമുള്ള യാത്ര, പാലക്കാട്ടെ സിഗ്നല്‍ ലംഘനം തുടങ്ങി 2024 മുതല്‍ പതിനെട്ട് നിയമലംഘ നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വാഹനത്തിലാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പിണാറായി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ എകെജി സെന്ററില്‍ എത്തിയത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വച്ച എഐ ക്യാമറയിലാണ് എംവി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തിന്റെ നിയമലംഘനങ്ങള്‍ കണ്ടുപിടിച്ചത്. നാലു എയര്‍ഹോണും മുന്‍വശത്തെ ലൈറ്റും നിയമലംഘനമായിരിക്കെ ഇതൊന്നും സംസ്ഥാനത്തെ പൊലീസ് ഇതുവരെ കണ്ടെത്തിയില്ലെന്നതും കൗതുകരമാണ്.
