ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: രണ്ടര പതിറ്റാണ്ടുകാലം നീണ്ട പ്രവാസജീവിതത്തിന്റെ തിരശ്ശീല താഴ്ത്തി നാടണയുന്ന ഇ.പി. മുഹമ്മദാലിക്ക് ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. 2001-ൽ സൗദിയിലെത്തിയ മുഹമ്മദാലി, ഹന്നാവി കമ്പനിയിൽ സെയിൽസ് റെപ്രസന്റേ റ്റീവായി ജോലി ചെയ്തുകൊണ്ട് പ്രവാസലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.

കഠിനാധ്വാനവും വിശ്വസ്തതയും കൈമുതലാക്കി സഹപ്രവർത്തകരുടെ പ്രിയങ്കരനായ അദ്ദേഹം, ഒ.ഐ.സി.സി.യുടെ വിവിധ തലങ്ങളിൽ നേതൃപരമായ പദവികൾ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി, മങ്കട നിയോജക മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.
അസീസ് ലാക്കൽ (പ്രസിഡന്റ് ഇൻ ചാർജ്ജ്, ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് മുഹമ്മദാലിക്ക് സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ ഒ.ഐ.സി.സി. നാഷണൽ കമ്മിറ്റി നേതാക്കളായ അഷ്റഫ് അഞ്ചാലൻ, യാസിർ നായിഫ്, ഫൈസൽ മക്കരപ്പറമ്പ്, കമാൽ കളപ്പാടൻ, സൈഫുദ്ധീൻ വാഴയിൽ, നാസർ കോഴിത്തൊടി, ഗഫൂർ വണ്ടൂർ, ഷംസുദ്ധീൻ വേങ്ങൂർ, മുഹമ്മദ് അലി, ഇർഷാദ് എന്നിവർ ആശംസകൾ നേർന്നു.
മറുപടി പ്രസംഗത്തിൽ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം പ്രവാസലോകത്തെ സൗഹൃദങ്ങളാണെന്നും സംഘടന നൽകിയ കരുത്ത് ഭാവി ജീവിതത്തിലും വഴികാട്ടിയാകുമെന്നും മുഹമ്മദാലി വൈകാരികമായി പറഞ്ഞു. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഷാജു റിയാസ് നന്ദിയും രേഖപ്പെടുത്തി.
