സ്മരണയിൽ പ്രകാശം; വി.വി. പ്രകാശിന് ജിദ്ദയിൽ പ്രണാമം!


ജിദ്ദ: പ്രമുഖ കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്റുമായിരുന്ന വി.വി. പ്രകാശിന്റെ അഞ്ചാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാധാരണക്കാരായ രാഷ്ട്രീയ പ്രവർത്തകരുടെ കരുത്തായിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ യോഗം കൃതജ്ഞതയോടെ സ്മരിച്ചു.

അഷ്റഫ് അഞ്ചാലൻ യോഗം ഉദ്ഘാടനം ചെയ്തു. കേവലം ഒരു നേതാവ് എന്നതിലുപരി അണികളുടെ ആത്മവിശ്വാസമായി നിലകൊണ്ട പ്രകാശിന്റെ രാഷ്ട്രീയ പ്രതിബദ്ധത മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അസീസ് ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.വി. പ്രകാശിന്റെ ആശയങ്ങൾ പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വെച്ച് സംഘടനയിലേക്ക് പുതുതായി കടന്നുവന്ന നാസർ കൂട്ടായി, മുസ്തഫ മേലാറ്റൂർ, അലി ആസാദ് എന്നിവരെ അസീസ് ലാക്കൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. യാസിർ നായിഫ്, ഫൈസൽ മക്കരപ്പറമ്പ്, നാസർ കോഴിത്തൊടി, സൈഫുദ്ദീൻ വാഴയിൽ, കമാൽ കളപ്പാടൻ, ഹർഷദ്, ഗഫൂർ വണ്ടൂർ എന്നിവർ സംസാരിച്ചു. യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു.


Read Previous

രണ്ടര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഇ.പി. മുഹമ്മദാലിക്ക് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

Read Next

താളലയങ്ങൾ പൂക്കളിലേക്ക്: കലാരത്‌നയുടെ ‘യാൻബു വസന്തയാത്ര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »