യു.ഡി.എഫ് വിജയം: റിയാദിൽ ആവേശമായി ഒ.ഐ.സി.സി തൃശ്ശൂർ-പാലക്കാട് കമ്മിറ്റികളുടെ ആഘോഷം


റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശം പ്രവാസ ലോകത്തേക്കും. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ സന്തോഷം പങ്കുവെക്കാൻ ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്.

ജില്ലയിൽ കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽ നിന്നും ഇത്തവണ നാല് സീറ്റുകളിലേക്ക് കരുത്ത് വർദ്ധിപ്പിക്കാൻ സാധിച്ചത് പ്രവാസ ലോകത്തെ പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. അധികാരത്തിൽ എത്തിയ യു.ഡി.എഫ് സർക്കാർ ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് നാസർ വലപ്പാട് പ്രത്യാശ പ്രകടിപ്പിച്ചു.


Read Previous

അംബേദ്കർ സ്മൃതിയിൽ അണിചേർന്ന് ജിദ്ദ; ആവേശമായി ഒ.ഐ.സി.സി സംഗമം

Read Next

ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും, അർഹനായവനെ അനർഹനാക്കരുത്’; സതീശനെ പിന്തുണച്ച് ഭദ്രൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »