ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രമുഖ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഒരു മിനിറ്റ് മൗനാചരണവും നടത്തിയ ശേഷമാണ് അനുസ്മരണ യോഗം ആരംഭിച്ചത്. അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത പ്രിൻസാദ് കോഴിക്കോട്, അംബേദ്കർ വിഭാവനം ചെയ്ത സാമൂഹിക നീതിയും സമത്വവും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ സ്ത്രീ സംവരണ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഭരണഘടനാ ശില്പിയുടെ 135-ാം ജയന്തി ആഘോഷിച്ചു; തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിനും തുടക്കം
സാമൂഹിക അസമത്വങ്ങൾക്കെതിരെ വിദ്യാഭ്യാസത്തെ ആയുധമാക്കിയ അംബേദ്കറുടെ പാത പുതിയ തലമുറ പിന്തുടരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കമാൽ കളപ്പാടൻ പറഞ്ഞു. സംഘടനയിലേക്ക് പുതുതായി എത്തിയ കബീർ ഓമാനൂരിനെ ചടങ്ങിൽ സ്വീകരിച്ചു. കൂടാതെ, 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം ഏഷ്യൻ വാച്ച് പ്രതിനിധി സുൽഫി നിർവ്വഹിച്ചു.
വിവിധ സംഘടനാ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു.
