90 ലക്ഷം വോട്ടുകള്‍ വെട്ടിയ ‘എസ്‌ഐആര്‍ തല’; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ ഉപദേശകന്‍


കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ വിവാദമായ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായി നിയമിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ വെട്ടിയത് സംസ്ഥാനത്ത് ആദ്യമായി അധികാരം പിടിക്കാന്‍ ബിജെപിയെ സഹായിച്ചു വെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

കഴിഞ്ഞ ആറുമാസമായി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്‌ഐആര്‍’പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കി എന്ന ആരോപണത്തെത്തുടര്‍ന്ന് ഈ വോട്ടര്‍ പട്ടിക പരിഷ്‌കരണം വലിയ വിവാദമായി രുന്നു. പശ്ചിമ ബംഗാളില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകം വോട്ടര്‍പട്ടിക പരിഷ്‌കരണമാണെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഉപദേശക നായി സുബ്രത ഗുപ്തയെ നിയമിച്ചത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍ പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുത്തു. ബിജെപിയുടെ ചരിത്ര വിജയത്തോടെ മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യമായി.


Read Previous

തമിഴ്നാടിന്റെ ‘ജന നായകൻ’ ഇന്ന് മുഖ്യമന്ത്രി; വിജയ്‌യുടെ സത്യപ്രതിജ്ഞ രാവിലെ 10ന്

Read Next

മലപ്പുറം വിഭജിക്കണം, പെൻഷൻ പ്രായം ഉയർത്തണം, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം…; പുതിയ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »