ജ്വാല 2026: റിയാദിൽ നഴ്‌സിംഗ് സമൂഹത്തിന് സ്നേഹാദരം; നിറക്കൂട്ടുകളുമായി ചിത്രരചന മത്സരവും


റിയാദ് : കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ജ്വാല അവാർഡ് 2026” ഈ വരുന്ന വെള്ളിയാഴ്ച (മേയ് 15, 2026) വിതരണം ചെയ്യും. ഓരോ വർഷവും ലോക വനിതാദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ അസാധാരണ സംഭാവനകൾ നൽകിയ വനിതകളെ കണ്ടെത്തി ആദരിക്കുന്ന “ജ്വാല അവാർഡ്” ഈ വർഷം വ്യത്യസ്തമായ ആശയവുമായാണ് സംഘടിപ്പിക്കുന്നത്. സമൂഹത്തിനും മനുഷ്യജീവിതത്തിനും നിർണായക സംഭാവനകൾ നൽകുന്ന നഴ്‌സിംഗ് സമൂഹത്തോടുള്ള ആദരസൂചകമായി, ഇത്തവണ റിയാദിലെ 100-ലധികം നഴ്‌സുമാരെ തെരഞ്ഞെടുത്ത് “ജ്വാല 2026” അവാർഡ് നൈറ്റിൽ ആദരിക്കും.

ദമ്മാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ജ്വാല അവാർഡ് 2026 ഉദ്ഘാടനം ചെയ്യും. കുട്ടികളുടെയും യുവജനങ്ങളുടെയും സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജ്വാല 2026ന്റെ ഭാഗമായി മെഗാ ഡ്രോയിങ്-പെയിന്റിങ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പങ്കാളിത്തത്തി നായി ലഭിച്ച വലിയ പ്രതികരണത്തെ തുടർന്ന് പരിപാടികൾ രണ്ട് ദിവസങ്ങളിലായി നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.

മേയ് 14-ന് അൽ വഫ ഷോല മാളിന്റെ പിന്തുണയോടെ മെഗാ ഡ്രോയിങ്-പെയിന്റിങ് മത്സരം നടക്കും. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് അൽ വഫയുടെ സ്പോൺസർഷിപ്പിൽ ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും നൽകും. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

തുടർന്ന് മേയ് 15 വെള്ളിയാഴ്ച “ജ്വാല 2026” അവാർഡ് നൈറ്റ് മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാളിൽ വിപുലമായി അരങ്ങേറും. അവാർഡ് വിതരണച്ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. സംഗീതം, നൃത്തം, വിവിധ കലാപ്രകടനങ്ങൾ എന്നിവ ആഘോഷ രാവിനെ കൂടുതൽ ശ്രദ്ധേയവും ആകർഷകവുമാക്കും.

സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക പങ്കാളിത്തവും ഒരുമിപ്പിക്കുന്ന ജ്വാല 2026നെ പ്രവാസി മലയാളി സമൂഹത്തിന്റെ ശ്രദ്ധേയമായ ആഘോഷങ്ങളിലൊന്നാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ സംഘാടക സമിതി പൂർത്തിയാക്കികഴിഞ്ഞു. കൺവീനർ ദീപ രാജൻ,ജോയിന്റ് കൺവീനർമാർ സോവിന എൻ.കെ, രജീഷ നിസാം ചെയർപേഴ്സൺ സജീന വി.എസ്വൈസ് ചെയർപേഴ്സൺമാർ അനിത ലീലാമണി, ലക്ഷ്മി സുനിൽ, സാമ്പത്തികം ഗീതാ ജയരാജ് തുടങ്ങീപരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ ഉൾപ്പെടുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ശ്രീഷ സുകേഷ് (പ്രസിഡന്റ്).ഷഹീബ വി.കെ. (സെക്രട്ടറി)സീന സെബിൻ (ട്രഷറർ)സജീന വി.എസ്. (സംഘാടക സമിതി ചെയർപേഴ്സൺ) ഗീത ജയരാജ് (സാമ്പത്തിക കൺവീനർ) വിജില ബിജു (ചിത്രരചന കൺവീനർ) എന്നിവര്‍ പങ്കെടുത്തു


Read Previous

പാകിസ്ഥാനിൽ ഭീകരാക്രമണം: 15 പൊലീസുകാർ കൊല്ലപ്പെട്ടു

Read Next

കരുതലായ് കേളിയുടെ ‘ജീവസ്പന്ദനം’; രക്തദാനത്തിന്റെ മഹാമേള മെയ്‌ 15ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »