ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തലസ്ഥാന നഗരിക്ക് വർണ്ണപ്പകിട്ടേകി കേളി കുടുംബവേദിയുടെ ‘ജ്വാല അവാർഡ് 2026’ന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഡ്രോയിംഗ് മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രമുഖ വ്യാപാര ശൃംഖലയായ അൽ വഫ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് മലാസ് ഷോള ഷോപ്പിംഗ് മാളിൽ വെച്ചായിരുന്നു പരിപാടി. റിയാദിലെ വിവിധ ഇന്റർനാഷണൽ സ്കൂളുകളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികളാണ് തങ്ങളുടെ സർഗ്ഗവാസന മാറ്റുരയ്ക്കാൻ ഈ വരയരങ്ങിലേക്ക് എത്തിയത്. മികച്ച സംഘാടക മികവും രക്ഷിതാക്കളുടെ വൻ സാന്നിധ്യവും പരിപാടിയെ വൻ വിജയമാക്കി മാറ്റി.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. നാലും ആറും വയസ്സുകാരും, ഏഴും പത്തും വയസ്സുകാരും അടങ്ങുന്ന ആദ്യ രണ്ട് കാറ്റഗറിയിലെ കുട്ടികൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ചിത്രങ്ങൾക്ക് നിറം നൽകാനായിരുന്നു അവസരം. എന്നാൽ 11 മുതൽ 15 വയസ്സ് വരെയുള്ള മൂന്നാം വിഭാഗത്തിന് “ജീവിതത്തിൽ നഴ്സുമാരുടെ പ്രാധാന്യം” എന്ന സമകാലിക പ്രസക്തമായ തത്സമയ വിഷയം നൽകിയാണ് മാറ്റുരച്ചത്.
കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവും ചിത്രകലാ അധ്യാപികയുമായ വിജിലാ ബിജു മത്സരത്തിന്റെ കോഡിനേറ്ററായി പ്രവർത്തിച്ചു. അധ്യാപികയും ആർട്ടിസ്റ്റുമായ നൂറിയ, ആർട്ടിസ്റ്റുകളായ ദീപ്തി, അനുരാഗ് എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികളായ പ്രതിഭകൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
കുട്ടികൾ വരയുടെ ലോകത്ത് മുഴുകിയപ്പോൾ, അവർക്കൊപ്പമെത്തിയ രക്ഷിതാക്കൾക്കായി ശുഹൈബ് മലക്കാര്‍, ആബിദ് എന്നിവർ നയിച്ച സംഗീത വിരുന്നും മറ്റ് കലാപരിപാടികളും അരങ്ങേറി. രോഷ്നി മഹേഷ്, നേഹ പുഷ്പരാജ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. സിജിന്‍ കൂവള്ളൂര്‍, ബിജു തായമ്പത്ത്, സതീഷ് കുമാര്‍ വളവില്‍, സിംനേഷ് വയനാൻ എന്നിവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ജ്വാല 2026 സംഘാടക സമിതി കൺവീനർ ദീപ രാജൻ, ചെയർപേഴ്സൺ സജീന വി.എസ്, ട്രഷറർ ഗീത ജയരാജ്, കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീനാ സെബിൻ, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട് എന്നിവരും കേളി വളണ്ടിയർമാരും പരിപാടിക്ക് നേതൃത്വം നൽകി.
