ഈദ് ആഘോഷത്തിൻറെ ആവേശം പകർന്ന് ജിസാനിൽ ജല ഈദ് ഫെസ്റ്റ് -2026


ജിസാൻ: ‘ജല’ ജിസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച “ജല ഈദ് ഫെസ്റ്റ് -2026” ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഈദ് ആഘോഷത്തിൻറെ വർണാഭമായ അനുഭവമായി. പ്രവാസികളും കുടുംബങ്ങളും ഒത്തുചേർന്ന ഈദാഘോഷം പരിപാടികളുടെ വൈവിധ്യവും പ്രവാസികളുടെ നിറഞ്ഞ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. ഗാനാലാപനവും മിമിക്രിയും വിവിധ കലാ കായിക പരിപാടികളും കുട്ടികളുടെ നൃത്തനൃത്യങ്ങളും ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. അബുഅരീഷ് അൽഖാദി ആഡിറ്റോറിയത്തിൽ നടന്ന ഈദ് ആഘോഷപരിപാടികൾ ‘ജല’ രക്ഷാധികാരിയും ആക്‌ടിംഗ്‌ ജനറൽ സെക്രട്ടറിയുമായ സണ്ണി ഓതറ ഉദ്ഘാടനം ചെയ്‌തു.

സാഹോദര്യത്തിൻറെയും ത്യാഗത്തിൻറെയും മഹത്തായ സന്ദേശം നൽകുന്ന ഈദ് പുതിയകാലത്ത് മാനവികതയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ് സലിം മൈസൂർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി ഈദ് സന്ദേശം നൽകി. ജല കേന്ദ്ര കമ്മിറ്റി ട്രഷറർ ഡോ. ജോ വർഗീസ്, വൈസ് പ്രസിഡൻറ് ഡോ രമേഷ് മൂച്ചിക്കൽ, സംഘാടക സമിതി ചെയർമാൻ ജബ്ബാർ പാലക്കാട്, നൗഷാദ് പുതിയതോപ്പിൽ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ ജോർജ് തോമസ് സ്വാഗതവും ജല അബുഅരീഷ് യൂണിറ്റ് സെക്രട്ടറി വത്സരാജൻ നന്ദിയും പറഞ്ഞു.

പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നടത്തിയ പാചകമത്സരം, വടംവലി, പഞ്ചഗുസ്‌തി, കസേരകളി, വിവിധ ഗെയിമുകൾ, കുട്ടികളുടെ ചിത്രരചന, ചായം കൊടുക്കൽ, വിവിധ കലാ കായിക മത്സരങ്ങൾ എന്നിവ ഈദ് ആഘോഷത്തിന് ആവേശം പകർന്നു. വാശിയേറിയ വടംവലി മത്സരത്തിൽ ‘ജല’ അബുഅരീഷ് ടീമും പ്രീതി ജോർജ്ജ് നയിച്ച ടീമും വിജയികളായി. രാജേഷ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനാലാപനം ആഘോഷ പരിപാടികൾക്ക് മികവേകി. രാജേഷ് ആലപ്പുഴ അവതരിപ്പിച്ച മിമിക്രി കാണികളിൽ ചിരിപടർത്തി. സാധ്വിക സൂരജ്, എവ്ലിൻ ജോർജ്, സൈറ ജിനു, നോറ ജിനു, ഐന സജീർ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഏറെ ഹൃദ്യമായി.

വിവിധ മത്സര പരിപാടികളിൽ വിജയികളായ ഷാഹിൻ കെവിടൻ, സോജി വർഗീസ്, പ്രീതി ജോർജ്ജ്, ഷീജ കോശി, അഞ്ജലി അപ്പുക്കുട്ടൻ, സഫീന ഷാഹിൻ, ഫാത്തിമ ഫിർദൗസ്, മോനിഷ, ഷിമിൽ, നന്ദു, സനൽ കുമാർ, ഡോ.അനീഷ്, ആന്റോ, ഡോ.ലിൻ, സാരംഗ് സൂരജ്, ആൻറണി അനീഷ്, ബിൻസി, അലോന അനൂപ്, ഖദീജ എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങളും ട്രോഫികളും നൽകി. ജല സമ്മാന പദ്ധതിയിൽ വിജയികളായവർക്കും കുട്ടികൾക്കും നൗഷാദ് പുതിയതോപ്പിൽ, ഡോ.ജോ വർഗീസ്, ഡോ.രമേഷ് മൂച്ചിക്കൽ, എ. ലീമ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ, വൈസ് പ്രസിഡൻറ് ഹനീഫ മൂന്നിയൂർ, ഗഫൂർ പൊന്നാനി, സാദിഖ് പരപ്പനങ്ങാടി, സജീഷ് അമ്മാരമ്പത്ത്, അബ്ദുൽ കരീം, വത്സരാജൻ, അഷ്‌റഫ് മണ്ണാർക്കാട്, നജൂം, വിനോദൻ, കലേഷ്, സനീഷ്, ജാബിർ, കുടുംബവേദി ജനറൽ കൺവീനർ പ്രീതി ജോർജ്ജ്, കൺവീനർമാരായ ഗീത ജോ വർഗീസ്, ആശിഫ സജീർ, ഷീജ കോശി, ആനി അനൂപ്, അഞ്ജലി അപ്പുക്കുട്ടൻ, ശ്രീരേഖ, പ്രിൻസ് കല്ലുംമൂട്ടിൽ, സൂരജ്, ബാലൻ കൊടുങ്ങല്ലൂർ, കോശി, സമീർ പരപ്പനങ്ങാടി, സാഗർ, നിഷാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളും മലയാളി കുടുംബങ്ങളും ആഘോഷപരിപാടികളിൽ പങ്കുചേർന്നു.


Read Previous

നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!- റിസ പ്രസംഗ മത്സരം ജൂൺ 13-ന്

Read Next

കേളി ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം റിയാദിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »