മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) മെഹന്ദി ഫെസ്റ്റ് 2026 സംഘടിപ്പിച്ചു


റിയാദ്: ഏറെ വൈവിധ്യമാർന്ന കലാപരിപാടികളും മൈലാഞ്ചി മത്സരവും മലപ്പുറം ചന്തയും ഒരുക്കികൊണ്ട് അൽവഫ ഷോല മാളിൽ സംഘടിപ്പിച്ച മൈലാഞ്ചി രാവ് ഉത്സവപ്പറമ്പിന്റെ പ്രതീതിയായിരുന്നു. വ്യത്യസ്ത പ്രായക്കാരുടെ ഒപ്പന, സൂഫി ഡാൻസ്, മാപ്പിള പാട്ടുകൾ, മലയാളി സംരംഭകരായ വീട്ടമ്മമാരുടെ വൈവിധ്യമാർന്ന സ്റ്റാളുകൾ എന്നിവ മൈലാഞ്ചിരാവിന് വ്യത്യസ്തമായ അനുഭവമായിരുന്നു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും പങ്കടുത്ത സ്ത്രീകളുടെ മൈലാഞ്ചിയിടൽ മത്സരം (മെഹന്ദി ഫെസ്റ്റ് സീസൺ – 3) ആയിരുന്നു ആഘോഷങ്ങളിലെ പ്രധാന ഹൈലൈറ്റ്. സീനത്ത്, സന കെ, മുൻഷിദ എന്നിവർ യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അബ്ദുള്ള വല്ലാഞ്ചിറ ഉൽഘടനം ചെയ്ത സാംസ്‌കാരിക ചടങ്ങിൽ പത്താം ക്ലസ്സിലും പ്ലസ്ടു വിനും ഉയർന്ന മാർക്ക് നേടിയ കുട്ടികളെ മൊമെന്റോ നൽകി ആദരിക്കുകയും, കരുതലിലൂടെ ജീവൻ രക്ഷിച്ച മഹത്തായ ആദുര സേവനത്തിന് നഴ്സുമാരായ രഞ്ജു പാടത്ത്, അമ്പിളി രഞ്ജു എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു.

മിഅയുടെ ഭാരവാഹികളായ ആക്ടിങ് പ്രസിഡണ്ട് ഉമറലി, സെക്രട്ടറി സഫീറലി തലാപ്പിൽ, ട്രീഷറർ അബ്ദുൽ കരീം, പ്രോഗ്രാം കൺവീനർ ഷമീർ കല്ലിങ്ങൽ, പ്രോഗ്രാം കോർഡിനേറ്റർ ശിഹാബുദ്ധീൻ കരുവാരക്കുണ്ട്, മീഡിയ കൺവീനർ സുനിൽ ബാബു കോഓർഡിനേറ്റർ വിനീഷ്, നിസാം പൂളക്കൽ, സ്റ്റേജ് നിയന്ത്രണം ഷെബി മൻസൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൗഷാദ് ആലുവ WMF, അനസ് വള്ളികുന്നം RT ജയൻ കൊടുങ്ങല്ലൂർ മീഡിയ ഫോറം, സലീം കളക്കര, ബാബു പട്ടാമ്പി സ്നേഹത്തീരം, റഷ്ൽ PMF, സലീം ബത്തേരി WJPA, അസ്‌ലം പാലത് KJPK, കബീർ പട്ടാമ്പി PJPA, ഷാനവാസ്‌ മൂന്മ്പത് MK foods, ജാസിർ Rozais, ഇർഷാദ് best gallery, മിഷാൽ ചെറുപ്ലശ്ശേരി media one എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ കരീം മാസ്റ്റർ നന്ദിയും പറഞ്ഞു.


Read Previous

കേളി ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം റിയാദിൽ

Read Next

പെരുന്നാൾ രാവും’ ‘മിഠായിത്തെരു’വും പുനരാവിഷ്കരിച്ച് ‘കോഴിക്കോടൻസ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »