നീറ്റ് യു.ജി 2026 ജൂണ്‍ 21ന് : സൗദിയിലെ ഏക സെന്റര്‍ ആയ റിയാദിലെ ഐ ഐ എസ് ആര്‍ ബോയ്സ് പരീക്ഷാ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം. ഒരുക്കങ്ങള്‍ പൂര്‍ണം. പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്


റിയാദ്: നാളെ (ജൂൺ 21, ഞായറാഴ്ച) നടക്കാനിരിക്കുന്ന നീറ്റ് യു.ജി (NEET-UG 2026) പരീക്ഷയ്‌ക്കായി റിയാദിലെ അന്താരാഷ്ട്ര ഇന്ത്യൻ സ്കൂളിൽ (ബോയ്സ് സെക്ഷൻ, റൗദ) വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി. പരീക്ഷാർത്ഥികൾ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ മൈമൂന ആബ്ബാസ് നിർദ്ദേശിച്ചു.

രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കാം. സുരക്ഷാ പരിശോധനകളും രേഖകളുടെ പരിശോധനയും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രാവിലെ 10.30-നകം തന്നെ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. കൃത്യം 11.00 മണിക്ക് കേന്ദ്രത്തിന്റെ ഗേറ്റുകൾ അടയ്ക്കുന്നതാണ്; അതിനുശേഷം എത്തുന്നവർക്ക് പ്രവേശനം അനുവദിക്കില്ല. ഉച്ചയ്ക്ക് 11.30 മുതൽ 2.45 വരെയാണ് പരീക്ഷാ സമയം.

പരീക്ഷാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

രേഖകൾ: അഡ്മിറ്റ് കാർഡും, കേന്ദ്ര സർക്കാർ നൽകുന്ന ഒറിജിനൽ ഫോട്ടോ ഐഡി പ്രൂഫും നിർബന്ധമായും കൈവശം വെക്കണം. അഡ്മിറ്റ് കാർഡിൽ നിർദ്ദേശിച്ചിട്ടുള്ള വലിപ്പത്തിലുള്ള ഫോട്ടോകൾ മുൻകൂട്ടി പതിച്ചിരിക്കണം.

നിരോധിത വസ്തുക്കൾ: മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് ഉപകരണങ്ങൾ, പേഴ്സ്, ഹാൻഡ്ബാഗ്, ബെൽറ്റ്, ക്യാപ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. പേന പോലും കൈവശം വെക്കാൻ പാടില്ലാത്തതിനാൽ പരീക്ഷാ ഹാളിൽ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

സുരക്ഷാ പരിശോധനകൾക്കായി എല്ലാവരും സഹകരിക്കണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ മൈമൂന ആബ്ബാസ് അഭ്യർത്ഥിച്ചു.


Read Previous

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞുനടക്കുന്ന ചില കിഴവൻമാർ’; പണി കൊടുക്കുമെന്ന് ലക്ഷ്മി പ്രിയ

Read Next

നീറ്റ് പരീക്ഷ 2026: ഇന്റര്‍നാഷണല്‍ ഇന്ത്യൻ സ്കൂൾ റിയാദിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »