ക്ഷേമ പെൻഷൻ ഉടൻ മൂവായിരമായി വർദ്ധിപ്പിക്കും;ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാംതീയതി മുതൽ കൊടുത്തു തുടങ്ങും എൽഡിഎഫിനെപ്പോലെയല്ല, വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ക്ഷേമ പെൻഷൻ 3000 രൂപ ആയി വർദ്ധിപ്പിക്കുമെന്നത്. ഇത് വൈകാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലെ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി. ക്ഷേമ പെൻഷൻ അർഹരായവർക്ക് ലഭിക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങൾ പുതുക്കാനും പുതിയ സംവിധാനം ഏർപ്പെടുത്താനും യുഡിഎഫ് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാസത്തെ ക്ഷേമ പെൻഷൻ 24-ാംതീയതി മുതൽ കൊടുത്തുതുടങ്ങുമെന്നും മുടക്കമില്ലാതെ പെൻഷൻ വിതരണം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പെൻഷൻ 2000 രൂപയിൽ നിന്നും 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം എത്രയും പെട്ടെന്ന് നിറവേറ്റുമെന്നും എൽഡിഎഫിന്റെ വാക്ക് പോലെയായിരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ക്ഷേമ പെൻഷൻ മാനദണ്ഡങ്ങളിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അർഹരെ ഉൾപ്പെടുത്തി അനർഹരായവരെ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Read Previous

‘പ്രിയദർശിനി’ പദ്ധതിക്ക് ഹൈക്കോടതിയുടെ ഗ്രീൻ സിഗ്നൽ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി തുടരാം

Read Next

ലഹരിക്കെതിരെ ശബ്ദമുയർത്തി പുതിയ തലമുറ: ‘റിസ’ അന്താരാഷ്ട്ര പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു; താരങ്ങളായത് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »