നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട; ചന്ദ്രൻ കൊച്ചു കൃഷ്ണന് കേളി യാത്രയയപ്പ് നൽകി


റിയാദ് : 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ നഹ്ദ യൂണിറ്റ് അംഗം ചന്ദ്രൻ കൊച്ചു കൃഷ്ണന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിരുവനന്തപുരം ജില്ലാ പൂവാർ സ്വദേശിയായ ചന്ദ്രൻ 1983 ലാണ് സൗദിയിലെത്തിയത്. രണ്ട് വർഷം ദമാമിലും തുടർന്ന് 41 വർഷം റിയാദിലുമായി ജോലി ചെയ്തു.

റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ബബീഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷാജി കെ കെ, ട്രഷറർ മുഹമ്മദ് ഷെഫീഖ്, ഏരിയ ജോയിന്റ് സെക്രട്ടറി പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, നിഖിൽ, യൂണിറ്റ് ട്രഷറർ അനൂപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം ജോയിന്റ് സെക്രട്ടറി ഷനു ഭാസ്കർ ചന്ദ്രൻ കൈമാറി.യാത്രയയപ്പ് പരിപാടിയിൽ ഷനു ഭാസ്കർ സ്വാഗതവും ചന്ദ്രൻ കൊച്ചു കൃഷ്ണൻ നന്ദിയും പറഞ്ഞു.


Read Previous

ലഹരിക്കെതിരെ ശബ്ദമുയർത്തി പുതിയ തലമുറ: ‘റിസ’ അന്താരാഷ്ട്ര പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു; താരങ്ങളായത് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ!

Read Next

“പാടം പൂത്ത കാലം”: അൽഖോബാറിൽ സംഗീത സാന്ദ്രമായി ‘കനിവ്’ കലാനിധി പുരസ്കാര നിശ; പുരസ്കാരം ഏറ്റുവാങ്ങി ഗാനരചയിതാവ് ഷിബു ചക്രവർത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »