എസ്.എം.സി കൂട്ടായ്മയുടെ പതിന്നാലാം വാർഷകം ആഘോഷിച്ചു


റിയാദ്: ഒലയ കിങ് അബ്ദുള്ള റോഡ് സ്പെഷ്യലിസ്റ്റ് മെഡിക്കൽ സെന്ററിലെ ജീവനക്കാരുടെ കൂട്ടായ്മയായ ‘എസ്.എം.സി കൂട്ടായ്മ’യുടെ പതിന്നാലാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. “ഒത്തൊരുമയിലൂടെ മുന്നോട്ട്… സേവനത്തിലൂടെ വളരുന്നു” എന്ന പ്രമേയത്തിലായിരുന്നു ആഘോഷങ്ങൾ.

വൈസ് പ്രസിഡണ്ട് ഷിജി ഫ്രാൻസിസിന്റെ സ്വാഗതത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജോണി തോമസ് ആമുഖ പ്രസംഗം നടത്തി. കൂട്ടായ്മയുടെ രക്ഷാധികാരി അനീഷ് എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ മൈമൂന അബ്ബാസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ജനറൽ സെക്രട്ടറി ഫൈസൽ മുനീർ വാർഷിക റിപ്പോർട്ടും ട്രഷറർ ബേബി തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, സംഘടനയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചവരെയും സ്പോൺസർമാരെയും പ്രത്യേകം അനുമോദിച്ചു. നൈലോ ഫുഡ് പ്രതിനിധി റോണി ജോസഫ്, നഴ്സിംഗ് ഹെൽപ്പ് ലൈൻ പ്രതിനിധി ഷാൻ ഷരീഫ്, സോനാ ഗോൾഡ് പ്രതിനിധി ഷീബ എന്നിവരെ ഭാരവാഹികൾ ചേർന്ന് ആദരിച്ചു.

വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളായ ശിഹാബ് കൊട്ടുക്കാട്, സൗദി സമീർ ഷംസുദ്ദീൻ, ഡൊമിനിക് സാവിയോ തുടങ്ങിയവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന കലാസന്ധ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. റിയാദ് ടാക്കീസിന്റെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളം കാണികൾക്ക് ആവേശമായി. കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ലിജോ ജോൺ ആൻഡ് ടീമിന്റെ നേതൃത്വത്തിലുള്ള സംഗീത സന്ധ്യയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിപാടിയുടെ ഭാഗമായി ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിച്ചു.

ജിന്റോ തോമസ്, സുനിത ജിന്റോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുരേന്ദ്രൻ ചേലക്കര, ബിദേശ് പ്രേം, എൽബിൻ കുര്യാക്കോസ് തുടങ്ങിയവർ വിവിധ കലാപരിപാടികൾക്ക് ഏകോപനം നൽകി. എക്സിക്യൂട്ടീവ് മെമ്പർ നിഷാ ബിന്നി നന്ദി പ്രകാശിപ്പിച്ചു.


Read Previous

മമതയെ പുറത്താക്കി വിമതര്‍: അരൂപ് റോയ് പുതിയ തൃണമൂല്‍ അധ്യക്ഷന്‍; അഭിഷേകിന് സസ്പെന്‍ഷന്‍

Read Next

എടപ്പ’ ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാന വിതരണം; പെനാൽട്ടി ഷൂട്ടൗട്ടിൽ അബൂബക്കറും ലിയ ഷജീറും ജേതാക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »