ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ തൃശൂർ ഡി.സി.സി പ്രസിഡന്റും മുൻ മണലൂർ എം.എൽ.എയുമായിരുന്ന പി. എ. മാധവന്റെ നിര്യാണത്തിൽ ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സോണി പാറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഒഐസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്ന പി. എ. മാധവന്റെ പൊതുപ്രവർത്തന മികവും, കോൺഗ്രസ് പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ നിസ്വാർത്ഥ സേവനവും, ജനങ്ങളുമായി അദ്ദേഹം പുലർത്തിയ ആത്മബന്ധവും യോഗത്തിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് എന്നും വലിയൊരു മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഒഐസിസി നേതാക്കളായ യഹിയ കൊടുങ്ങലൂർ, മാള മുഹയുദ്ധീൻ, രഘുനാഥ് പറശനികടവ്, അമീർ പട്ടണം, ബഷീർ കോട്ടക്കൽ, ഷംസീർ പാലക്കാട് എന്നിവർ പി. എ. മാധവന് ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു.
പി. എ. മാധവന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത തീരാനഷ്ടമാണെന്നും, അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും പാർട്ടിക്ക് വലിയ ആവേശവും പ്രചോദനവുമായി നിലനിൽക്കുമെന്നും യോഗം പാസാക്കിയ അനുശോചന പ്രമേയത്തിലൂടെ ഭാരവാഹികൾ അറിയിച്ചു.
