ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ‘ഈലാഫ് ഫാമിലി മീറ്റ് 2026’ വിവിധ പരിപാടികളോടെ ആവേശകരമായി സമാപിച്ചു. എക്സിറ്റ് 18-ലെ ദുറത് മനാഹ് ഇസ്തിറാഹയിൽ നടന്ന സംഗമം ബത്‌ഹ ജാലിയാത്ത് മേധാവി ശൈഖ് സ്വാലിഹ് ബിൻ സൗദ് അൽ സൂമാൻ ഉദ്ഘാടനം ചെയ്തു.ശൈഖ് മുഹമ്മദ് ബിൻ ബാസ്,റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുൽ ജലീൽ, നൗഷാദ് കോഴിക്കോട്, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് തൊടികപ്പുലം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രവാസികൾക്ക് വേറിട്ടൊരു മാനസികോല്ലാസവും ഒത്തുചേരലും സമ്മാനിച്ച പരിപാടിയിൽ റിയാദിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങളും പ്രവർത്തകരും പങ്കെടുത്തു. ബത്‌ഹ, മലസ്, റൗദ, സുമേഷി, അസീസിയ, മംഗ്ലൂർ എന്നീ യൂണിറ്റുകളെ പ്രതിനിധീകരിച്ചാണ് മത്സരങ്ങൾ നടന്നത്.
കലാ-കായിക രംഗങ്ങളിൽ മാറ്റുരച്ച ആവേശപ്പോരാട്ടത്തിനൊടുവിൽ കൂടുതൽ പോയിന്റുകൾ നേടി ബത്‌ഹ യൂണിറ്റ് പ്രഥമ ‘ഈലാഫ്’ കന്നിക്കിരീടം സ്വന്തമാക്കി. മലസ് യൂണിറ്റാണ് റണ്ണേഴ്സ് അപ്പ്. പ്രസംഗം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളും ഫുട്ബോൾ, വടംവലി, റിലേ തുടങ്ങിയ കായിക മത്സരങ്ങളും സംഗമത്തിന് ആവേശം പകർന്നു. സ്ത്രീകൾക്കായി എം.ജി.എം (MGM) സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചിരുന്നു.

അബ്ദുറസാഖ് എടക്കര,സാജിദ് കൊച്ചി,ഇക്ബാൽ വേങ്ങര, ഹനീഫ് മാസ്റ്റർ, മുജീബ് ഒതായി, സിബ്ഗത്തുള്ള, മൂസ തലപ്പാടി, ഉമർ ഖാൻ, അഷ്‌റഫ് മംഗലാപുരം, റഷീദ് വടക്കൻ, മാസിൻ, അബ്ദുനാസർ മണ്ണാർക്കാട്, ഫിറോസ്, ഫറാസ്, ബാസിൽ പുളിക്കൽ, വാജിദ് ചെറുമുക്ക്, ഹാഷിം ആലപ്പുഴ, മിദ്‌ലാജ് സ്വലാഹി,അബ്ദുൽ ഗഫൂർ,മുജീബ് ഇരുമ്പുഴി, ആത്തിഫ് ബുഖാരി, അഫ്സൽ സ്വലാഹി, ഫർഹാൻ ഇസ്‌ലാഹി, വാജിദ് കരിപ്പൂർ, ഫർഹാൻ കാരക്കുന്ന് എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
