മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വിൻസെന്റ് ചിറ്റക്കരയ്ക്ക് ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി


റിയാദ്: മൂന്ന് പതിറ്റാണ്ടുകാലത്തെ ദീർഘനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിൻസെന്റ് ചിറ്റക്കരയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ അദ്ദേഹം റിയാദിലെ പ്രമുഖ സ്ഥാപനമായ നെസ്മ (Nesma) കമ്പനിയിൽ പർച്ചേസിംഗ് വിഭാഗത്തിൽ ദീർഘകാലമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

മലാസിലെ ചെറീസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സിയിലെ മുതിർന്ന നേതാക്കളായ മാള മുഹിയുദ്ദീൻ ഹാജി, യഹിയ കൊടുങ്ങല്ലൂർ, രാജു തൃശ്ശൂർ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ വിൻസെന്റ് ചിറ്റക്കരയുടെ വ്യക്തിത്വത്തെയും സംഘടനയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് നാസർ വലപ്പാടും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കറും ചേർന്ന് അദ്ദേഹത്തിന് കൈമാറി.

ജില്ലാ ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രഷറർ രാജേഷ് ഉണ്ണിയേട്ടൻ നന്ദി രേഖപ്പെടുത്തി. ഒ.ഐ.സി.സി നേതാക്കളായ ഇബ്രാഹിം ചേലക്കര, മുസ്തഫ പുനലത്ത് എന്നിവർ പരിപാടികൾക്ക് വിജയകരമായി നേതൃത്വം നൽകി.വരുംദിവസങ്ങളിൽ നാട്ടിലേക്ക് തിരിക്കുന്ന വിൻസെന്റിന് സഹപ്രവർത്തകർ ഭാവി മംഗളങ്ങൾ നേർന്നു.


Read Previous

ഭൂമിയുടെ താളം തെറ്റുന്നുവോ? ജനസംഖ്യാ വിസ്‌ഫോടനം സമ്മാനിക്കുന്ന വെല്ലുവിളികൾ! പെരുകുന്ന ആശങ്കകളും മാറുന്ന കാഴ്ചപ്പാടുകളും; “ഇന്ന് ലോക ജനസംഖ്യാ ദിനം”

Read Next

‘ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം, മകനെ നിയമിക്കണം’; ദേവസ്വം ബോര്‍ഡിന് കണ്ഠരര് രാജീവരുടെ കത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »