‘പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാര്….; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും’; മുന്നറിയിപ്പുമായി എംഎം മണി


തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി. മര്യാദയ്ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല. പൊലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാരെന്നും മണി പറഞ്ഞു. ഇടുക്കി കഞ്ഞിക്കുഴി മേഖലയില്‍ റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നുവെന്ന് ആരോപിച്ച് കര്‍ഷക സംഘം സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് മണിയുടെ ഭീഷണിയും മുന്നറിയിപ്പും.

‘ഫോറസ്റ്റുകാര് പൊലീസ് ചമയണ്ടാ…. പൊലീസുകാര് ഫോറസ്റ്റും ചമയണ്ടാ…. മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്താല്‍ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കില്‍ മര്യാദകേട് ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരും. നിയമം കയ്യിലെടുക്കേണ്ടി വരും. നിയമം കയ്യിലെടുക്കുമ്പോള്‍ നിയമം… മാങ്ങൊത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ട് കേറാന്‍ വന്നാല്‍, വരുന്നവരേയും ഞങ്ങള്‍ നേരിടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല’. മണി പറഞ്ഞു.

‘പൊലീസുകാര് ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റ്കാര്… നിങ്ങള്‍ക്ക് വീട്ടില് ഭാര്യയും മക്കളു മൊക്കെയുണ്ട് പൊലീസുകാരനും ഫോറസ്റ്റ്കാര്‍ക്കും. ഞങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കും. ഇതി തമാശല്ല’ എന്നും എംഎം മണി പറഞ്ഞു. വനംവകുപ്പ് റവന്യൂ ഭൂമി കയ്യേറുകയും ജനങ്ങളെ കുടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി വിഡി സതീശന്‍ ഉമ്മാക്കി കാണിക്കാന്‍ വരുന്നുവെന്നും എം എം മണി പറഞ്ഞു.


Read Previous

ഒഐസിസി റിയാദ് പ്രഥമ ‘ഉമ്മൻ ചാണ്ടി മെമ്മോറിയൽ എക്സലൻസി പുരസ്കാരം’ സി.ആർ. മഹേഷ് എംഎൽഎക്ക് സമ്മാനിച്ചു

Read Next

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »