റിയാദിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി; നാട്ടിലേക്ക് മടങ്ങാനിരിക്കെ അന്ത്യം


റിയാദ്: സൗദി അറേബ്യയിൽ റിയാദിൽ നിന്ന് 225 കിലോമീറ്റർ അകലെ ഹോട്ടൽ ജീവനക്കാര നായിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് സ്വദേശി അബ്ദുൽ ഫൈസി (49) ആണ് ജോലിസ്ഥലത്ത് വെച്ച് മരണമടഞ്ഞത്.

മരണവിവരമറിഞ്ഞ് സൗദിയിൽ ഒപ്പമുണ്ടായിരുന്ന സഹോദരന്മാരായ റിയാസ്, നിസാം, നിഷാദ് എന്നിവർ ആശുപത്രിയിലും മറ്റ് നടപടികൾക്കുമൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു. മയ്യത്ത് മറവ് ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി വരുന്നു.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. നാട്ടിലുള്ള മാതാപിതാക്കൾ ഇബ്രാഹിംകുഞ്ഞും ലത്തീഫാ ബീബിയുമാണ്. സലീന ബീബിയാണ് ഭാര്യ; മക്കൾ: സുമയ്യ, നൗഫിയ.

മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ കുടുംബത്തിന് ആശ്വാസമേകാനും ആവശ്യമായ ഔദ്യോഗിക പേപ്പർ വർക്കുകൾ വേഗത്തിലാക്കാനും എൻ.കെ. പ്രേമചന്ദ്രൻ എം.പി., ചടയമംഗലം എം.എൽ.എ., എം.എം. നസീർ, നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് റാഫി എന്നിവർ ഫോണിൽ ബന്ധപ്പെടുകയും എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു. പ്രവാസി സമൂഹവും നാട്ടുകാരും അബ്ദുൽ ഫൈസിയുടെ അപ്രതീക്ഷിത വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.


Read Previous

റിയാദിൽ വെച്ച് കാണാതായ നിഹാലിനെ കണ്ടെത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച് കൊയിലാണ്ടി കൂട്ടം

Read Next

വിവാഹത്തിന് യുവതികള്‍ക്ക് സ്വര്‍ണ നാണയം, ജെന്‍സി വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ഹെല്‍മറ്റും; ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »