അധിനിവേശവും അപഹരണവും ചർച്ച ചെയ്തുകൊണ്ട് ചില്ല വായന:


റിയാദ് : ചില്ല സർഗവേദിയുടെ ആഗസ്റ്റ് മാസവായന ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. അനിൽ പനച്ചൂരാന്റെ ‘വലയിൽ വീണ കിളികളാണു നാം’ എന്ന കവിത ചൊല്ലിക്കൊണ്ട് നാസർ പട്ടാമ്പി പരിപാടിക്ക് തുടക്കം കുറിച്ചു.

എം. സുകുമാരന്റെ തിരഞ്ഞെടുത്ത കഥാസമാഹാരമായ ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’ എന്ന കൃതിയെ ആസ്പദമാക്കി സുരേഷ് ലാൽ വായന അവതരിപ്പിച്ചു. എം. സുകുമാരന്റെ മൂന്ന് കാലഘട്ടങ്ങളിലെ കഥകളുടെ സവിശേഷതകളും, സമാഹാരത്തിലെ പ്രധാന കഥകളായ ‘സംഘഗാനം’, ‘പിതൃതർപ്പണം’, ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’ എന്നിവയുടെ പ്രമേയങ്ങളും അദ്ദേഹം വിശദീകരിച്ചു.

നാസർ പട്ടാമ്പി കവിത ചൊല്ലുന്നു

ഷീല ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിന്റെ വായന സീബ കൂവോട് നിർവഹിച്ചു. പിറന്ന മണ്ണിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്ന പാലസ്തീൻ ജനതയുടെ ദുരിതവും അഭയാർഥിത്വവും ഇസ്രയേൽ–പാലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതവും അവതരിപ്പിക്കുന്ന നോവലിലെ സവിശേഷ ഭാഗങ്ങൾ സീബ സദസിന് മുന്നിൽ അവതരിപ്പിച്ചു.

ടാൻസാനിയൻ എഴുത്തുകാരനും നോബൽ സമ്മാനജേതാവുമായ അബ്ദുൾറസാഖ് ഗുർണയുടെ പ്രസിദ്ധ നോവലായ ‘അപഹരണം’ വിപിൻ കുമാർ സദസിന് പരിചയപ്പെടുത്തി. സ്വന്തം ജീവിതം നിർണയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെട്ട ഒരു ജനതയുടെ ജീവിതമാണ് നോവൽ ആവിഷ്കരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കുടിയേറ്റ ജനത നേരിടുന്ന ജീവിതാനുഭവങ്ങളും പ്രതിസന്ധികളും നോവലിന്റെ പ്രധാന പ്രമേയങ്ങളാണെന്നും വിപിൻ ചൂണ്ടിക്കാട്ടി.

മുരുകൻ കാട്ടാക്കടയുടെ “ഒരു അഭയാർത്ഥിയുടെ മരണകുറിപ്പ്” എന്ന കവിത ജോലിക്കൊണ്ട് നാസർ കാരക്കുന്ന് ചർച്ചക്ക് തുടക്കം കുറിച്ചു. ഷിംന സീനത്ത്, ഫൈസൽ കൊണ്ടോട്ടി, നജീം കൊച്ചുകലുങ്ക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നാസർ കാരക്കുന്ന് മോഡറെറ്റർ ആയിരുന്നു.

നാസർ പട്ടാമ്പി കവിത ചൊല്ലുന്നു


Read Previous

ജയപ്രകാശിന് കേളി യാത്രയയപ്പ് നൽകി.

Read Next

‘എംഎൽഎമാരെ ഭീഷണിപ്പെടുത്താൻ കെകെ രാഗേഷിന് എന്തധികാരം?’; രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »