Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ കണ്ണട മേഖലയിലെ തസ്തികകളിൽ പകുതിയും സ്വദേശികൾക്ക്


റിയാദ്: സൗദി അറേബ്യയിൽ ഇനി കണ്ണട മേഖലയിലെ ചില തസ്തികകളിൽ പകുതിയും സ്വദേശികൾക്കായിരിയ്ക്കും. മെഡിയ്ക്കൽ ഒപ്‌റ്റോമെട്രിസ്റ്റ്, കണ്ണട ടെക്‌നീഷ്യൻ എന്നീ ജോലികൾ 50 ശതമാനം സ്വദേശികൾക്കായി നിജപ്പെടുത്തിയ തീരുമാനം ശനിയാഴ്ച (മാർച്ച് 18) മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈ തീരുമാനം ബാധകമാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 

ആദ്യഘട്ടമായാണ് രണ്ട് ജോലികളിൽ മാത്രം സ്വദേശിവത്കരണം നടപ്പാക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ തസ്തികകളിലേyക്ക് വ്യാപിപ്പിക്കും. ആദ്യഘട്ടം നടപ്പാക്കാൻ മന്ത്രാലയം നിശ്ചയിച്ച കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഈ മേഖലയിൽ നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റിയിൽ നിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ ഉള്ളവരെയാണ് ഈ തസ്തികകളിൽ നിയമിക്കേണ്ടത്. ഈ ജോലികളിലെ കുറഞ്ഞ വേതനം 5,500 റിയാലാണ്. തീരുമാനം നടപ്പാകുന്നതോടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ആയിരത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.


Read Previous

കവിത “മുത്തശ്ശി”രാജു കാഞ്ഞിരങ്ങാട്.

Read Next

ഇന്ന് ലോക സന്തോഷ ദിനം; ആചരിച്ച് തുടങ്ങിയത്, 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »