കവിത “മുത്തശ്ശി”രാജു കാഞ്ഞിരങ്ങാട്.


ഉണ്ണിക്കവിതകൾ ചൊല്ലാം
ഉൺമകൾ വാരി ഞാനൂട്ടാം
ഉണ്ണീ കരായാതിരിക്കൂ
ഓതുവാൻ എവിടെ മുത്തശ്ശി ?

മഴയെ, നിലാവിനെ കാട്ടി
സ്മൃതികളെ തൊട്ടു തൊട്ടുണർത്തി
പട്ടു പോൽ നേർത്ത മടിയിൽ
പൊട്ടു പോലൊട്ടിയിരിക്കാൻ
എവിടെ മുത്തശ്ശി ?!

സ്നേഹനിലാവായുദിക്കാൻ
കൂരിരുട്ടിൽ ചിരാതാകാൻ
ചിരിതൻ നെല്ലിപ്പൂ വിടർത്താൻ
എവിടെയെവിടെയെൻ മുത്തശ്ശി.


Read Previous

മാർച്ച് 20, അന്താരാഷ്ട്ര സന്തോഷ ദിനം; ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്….! നോക്കാം സന്തോഷദിനത്തിന്‍റെ പ്രധാന്യവും ചരിത്രവും

Read Next

സൗദിയില്‍ കണ്ണട മേഖലയിലെ തസ്തികകളിൽ പകുതിയും സ്വദേശികൾക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular