Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി കുടുംബവേദി യാത്രയയപ്പ് നൽകി


റിയാദ് : കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി ആയിരുന്ന ഫസീല മുളളൂർക്ക രക്കും കുട്ടികൾക്കും യാത്രയയപ്പ് നൽകി. കഴിഞ്ഞ 23 വർഷമായി റിയാദിൽ പ്രവാസി യായ ഫസീല റിയാദ് ഇന്ത്യൻ എംബസി സ്‌കൂളിലെ പഠനത്തിന് ശേഷം 16 വർഷമായി അബ്ദുൽ അസീസ് ഇന്റർ നാഷണൽ സ്‌കൂളിൽ ബുക്ക് കീപ്പർ ആയി ജോലി ചെയ്ത് വരികയായിരുന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുളളൂർക്കരയാണ് ജീവിത പങ്കാളി.

സുലൈ അൽ വലീദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങിൽ കുടുംബ വേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ പ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയവിനോദ് അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി രക്ഷാധികാരി അംഗം പ്രഭാകരൻ കണ്ടോന്താർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ, വൈസ് പ്രസിഡണ്ട് സുകേഷ് കുമാര്‍, ജോയിന്റ് ട്രഷറർ ഷിനി നസീർ, സെക്രട്ടറിയേറ്റ് അംഗം ജയരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ മലാസ് എന്നിവർ ആശംസകൾ നേർന്നു.

കുടുംബവേദിയുടെ ഉപഹാരം കുടുംബവേദി സെക്രട്ടറി സീബ കൂവോട് ഫസീലക്കും, കുട്ടികളായ മുഹമ്മദ് നഫാതിന് ശ്രീഷ സുകേഷും മുഹമ്മദ് നബിയക്ക് ഗീത ജയരാജും നസ്രാന നസീറിന് വിദ്യ ജി പിയും കൈമാറി. യാത്രയയപ്പിന് ഫസീല നന്ദി പറഞ്ഞു. ചടങ്ങില്‍ കേളി കുടുംബവേദിയുടെ നിരവധി കുടുംബങ്ങളും, കേളി അംഗങ്ങളും പങ്കെടുത്തു.


Read Previous

പിതാവിനെ കാണാനാവാതെ അബ്ദുൾ നാസർ മദനി ബാംഗ്ലൂരേക്ക് മടങ്ങി

Read Next

അൽ ഖർജ് കെഎംസിസി ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »