അൽ ഖർജ് കെഎംസിസി ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു.


അൽ ഖർജ് : ത്യാഗത്തിന്റെയും അർപ്പണ ബോധത്തിന്റെയും സ്മരണ പുതുക്കി അൽ ഖർജ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബലി പെരുന്നാൾ ആഘോഷിച്ചു. കുട്ടികൾ ക്കായി സംഘടിപ്പിച്ച നിരവധി വിജ്ഞാന – മത്സര പരിപാടികളിലും തുടർന്ന് നടന്ന ഇശൽ മേളയിലും നൂറു കണക്കിനാളുകൾ പങ്കെടുത്തു.

സാംസ്കാരിക സമ്മേളനം എൻ.കെ.എം.കുട്ടി ചേളാരി അധ്യക്ഷം വഹിച്ചു. മുഹമ്മദാലി പാങ്‌ ഉത്ഘാടനം ചെയ്തു. ബക്രീദിന്റെ സന്ദേശമായ ത്യാഗവും അനുകമ്പയും സ്നേ ഹവും സാഹോദര്യവുമാണ് കെഎംസിസിയുടെ പ്രത്യയശാസ്ത്രമെന്നും ബഹുസ്വരത യുടെ ഈറ്റില്ലമായ ഇന്ത്യ രാജ്യത്തു ഏക സിവിൽ കോഡ് പോലുള്ള നിയമ പരിഷ്‌കാര ങ്ങൾ സൂചിപ്പിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന ഒരു പ്രത്യേക ന്യൂനപക്ഷ ത്തിനെതിരെ എന്ന ധ്വനി നൽകി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാ ണെന്നും വിവിധ മത ഗോത്രാചാരങ്ങൾ നിലനിൽക്കുന്ന രാജ്യമായ ഇന്ത്യക്കു എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്ന ഈ നിയമം അനുഗുണമല്ലാത്തതു കൊണ്ട് തന്നെ ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും മുഖ്യ പ്രഭാഷണത്തിൽ സത്താർ താമരത്തു പറഞ്ഞു.

അബ്ദുൽ റഹ്മാൻ പറപ്പൂർ, സാജിദ് ഉളിയിൽ,സകീർ പറമ്പത്തു, ഷറഫ് ചേളാരി, ഷാഹിദ് തങ്ങൾ, ശിഹാബ് പുഴക്കാട്ടിരി. ഷാഫി പറമ്പൻ, നൂറുദിൻ കളിയാട്ടമുക്ക്, അലിപാ റയിൽ, എന്നിവർ സംസാരിച്ചു. ഷാഫി മുസ്‌ലിയാർ ആതവനാട്(എസ്ഐസി), ഷെബി അബ്ദുൽ സലാം(കേളി),ജാഫർ ചെറ്റാലി ( ഡബ്ലിയുഎംഎഫ് ) അയൂബ് ഖാൻ (പിഎസ് വി) എന്നിവർ ആശംസകൾ നേർന്നു. ഷബീബ് കൊണ്ടോട്ടി സ്വാഗതവും മുഹമ്മദ് പുന്നക്കാട് നന്ദിയും രേഖപ്പെടുത്തി.

ഇക്ബാൽ അരീക്കാടൻ, സലിം മാണിതൊടി, ഫസൽ ബീമാപ്പള്ളി, കോയ താനൂർ, മുസ്തഫ ചേളാരി, ബഷീർ കെ.എം, ഫൗസാദ് ലാക്കൽ, റസാഖ് മാവൂർ, റിയാസ് വള്ളക്കടവ്,ഫൈസൽ ചെമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.ഹംസ ഡാനിഷ്, ഇസ്മായിൽ കരിപ്പൂർ,നാസർ ചാവക്കാട്, അമീർ ഒതുക്കുങ്ങൽ, ഷഫീഖ് ചെറുമുക്ക്, മജീദ് കോട്ടക്കൽ, നസീർ കോഴിക്കോട്, മുഖ്താർ അലി,അഹമ്മദ് കരുനാഗപ്പള്ളി, ഹമീദ് പാടൂർ, നൗഷാദ് കല്യാൺ തൊടി, റഷീദ് ഫൈസി, റഹീം പാപ്പിനിശ്ശേരി തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി.


Read Previous

കേളി കുടുംബവേദി യാത്രയയപ്പ് നൽകി

Read Next

ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹം’; പ്രധാനമന്ത്രി മൗനം വെടിയണം; മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

Leave a Reply

Your email address will not be published. Required fields are marked *

Most Popular