Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ത്രീകളുടെ മാനസിക, ശാരീരിക, സാമൂഹിക, ആരോഗ്യപരിരക്ഷ ലക്ഷ്യം | സൗദി വനിതകളുടെ ജീവിതശൈലി മെച്ചപ്പെടുത്താന്‍ കയാനി കമ്പനി; മേധാവിയായി യുഎസിലെ സൗദി അംബാസഡര്‍ റീമ രാജകുമാരി


റിയാദ്: രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യകരവും ഗുണനിലവാരമുള്ളതുമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) നു കീഴില്‍ കയാനി എന്ന പേരില്‍ സംയോജിത കമ്പനി രൂപീകരിച്ചു. യുഎസിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരിയാണ് ഡയറക്ടര്‍ ബോര്‍ഡ് മേധാവി.

ഭാവി തലമുറയുടെ ഹെല്‍ത്ത്, ലൈഫ് സ്റ്റൈല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് ആറ് പ്രധാന സേവനങ്ങളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പിഐഎഫ് പ്രസ്താവനയില്‍ പറയുന്നു. ഫിസിക്കല്‍ ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, പേഴ്‌സനല്‍ ആന്റ് തെറാപ്പിക് കെയര്‍, പോഷകാഹാരം, രോഗനിര്‍ണയം, ആരോഗ്യകരമായ ഭക്ഷണം എന്നിവയാണ് പ്രധാന സേവന വിഭാഗങ്ങള്‍.

സൗദി വിഷന്‍ 2030ന്റെയും എണ്ണ ഇതര വരുമാന സ്രോതസ്സുകളുടെ വൈവിധ്യ വല്‍ക്കരണത്തിന്റെയും ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്നാണ് കമ്പനിയുടെ സമാരംഭം. സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കുക, സ്വകാര്യ മേഖലയെ ശാക്തീ കരിക്കുക, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവ ത്കരിക്കുക, ജീവിത നിലവാരം ഉയര്‍ത്തുക എന്നിവ ലക്ഷ്യമിട്ടുള്ള സൗദി സോവറിന്‍ ഫണ്ടിന്റെ തന്ത്രത്തിന് അനുസൃതമായാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍

.ഹെല്‍ത്ത്, ലൈഫ് സ്റ്റൈല്‍ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടി ക്കാന്‍ കഴിയമെന്നാണ് പ്രതീക്ഷ. പത്തുലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ കയാനി ശ്രമിക്കുന്നു. സ്ത്രീകളുടെ മാനസിക, ശാരീരിക, സാമൂഹിക ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കമ്പനി ശ്രദ്ധിക്കും.

സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തിനുമുള്ള സുപ്രധാന ചുവടുവയ്പാണ് പുതിയ കമ്പനി രൂപീകരണമെന്ന് സൗദി സൈ ക്ലിംഗ് ഫെഡറേഷനിലെ വനിതാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഷേല്‍ ബിന്റ് ഫൈസല്‍ രാജകുമാരി അഭിപ്രായപ്പെട്ടു.

കമ്പനി മേധാവിയായ നിയമിതയായ റീമ ബിന്‍ത് ബന്ദര്‍ അല്‍ സൗദ് സൗദി രാജകുടും ബാംഗമാണ്. സ്ത്രീ ശാക്തീകരണത്തിനായി വാദിക്കുകയും സൗദി സ്ത്രീകള്‍ക്ക് രാജ്യത്തിനുള്ളില്‍ അവസരങ്ങള്‍ വിപുലീകരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവ രുന്ന അവര്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിതകളില്‍ ഒരാളായാണ് കണ ക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ അംബാസഡറായി 2019 ഫെബ്രുവരി 23ന് ആണ് അവര്‍ ചുമതലയേല്‍ക്കുന്നത്.

ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ ഇബ്‌നു സൗദിന്റെ ചെറുമകളാണ് റീമ. 1975ല്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്റെയും ഹൈഫ ബിന്‍ത് ഫൈസലിന്റെയും മകളായി റിയാദിലാണ് റീമ ജനിച്ചത്. സഹോദരങ്ങളായ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദ് യുകെയിലെ സൗദി അംബാസഡറും ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദ് സൗദി ഫെഡറേഷന്‍ ഫോര്‍ ഇലക്ട്രോണിക് ആന്‍ഡ് ഇന്റലക്ച്വല്‍ സ്‌പോര്‍ട്‌സിന്റെ ചെയര്‍മാനുമാണ്. റീമയുടെ പിതാവ് ബന്ദര്‍ 1983-2005 കാലഘട്ടത്തില്‍ അമേരിക്കയിലെ സൗദി അംബാസഡറായിരുന്നു. കുട്ടിക്കാലം മുതല്‍ പഠനത്തിനും മറ്റുമായി റീമ വര്‍ഷങ്ങളോളം അമേരിക്കയിലാണ് ജീവിച്ചത്.


Read Previous

ബുറൈദ ഈത്തപ്പഴ മേള ഈ മാസം 25 വരെ തുടരും| മേളയില്‍ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തം| ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേള| ബുറൈദ ഫെസ്റ്റില്‍ വന്‍ ജനപങ്കാളിത്തം

Read Next

ഇന്ത്യന്‍ ഉല്‍പന്ന വൈവിധ്യങ്ങളുമായി ലുലു ഇന്ത്യന്‍ ഉത്സവ്; അംബാസഡര്‍ ഉദ്ഘാടനം ചെയ്തു| 2022ല്‍ സൗദി ലുലു ഏകദേശം 58 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായി ലുലു ഹൈപര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »