Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശൈലജയും ശ്രീമതിയും പ്രചോദനം, അവരേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ലക്ഷ്യം’ 


തിരുവനന്തപുരം: മുന്‍ഗാമികളായ കെ കെ ശൈലജ, പി കെ ശ്രീമതി എന്നിവരേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇരുവരുടെയും പ്രവര്‍ച്ചനങ്ങള്‍ ഏറെ പ്രചോദനം നല്‍കുന്നതാണ്. ആ മാതൃക യ്‌ക്കൊപ്പമെത്താനാണ് ശ്രമമെന്നും വീണ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

“എന്റെ മുന്നിലുള്ള രണ്ട് പേരും എനിക്ക് പ്രചോദനമാണ് (കെ കെ ശൈലജ, പി കെ ശ്രീമതി). ശ്രീമതി ടീച്ചറുടെ കാലഘട്ടത്തില്‍ ഒരുപാട് സ്ഥാപനങ്ങള്‍ ഇവിടെ വന്നു. ശൈലജ ടീച്ചറുടെ കാലഘട്ടത്തില്‍ മഹാമാരിയെ നേരിട്ടു, 2018ല്‍ നിപ, 2020ല്‍ കോവിഡ്. രണ്ട് തരത്തില്‍ പ്രഗത്ഭരായിട്ടുള്ള ആളുകളാണ്. എന്നെ സംബന്ധിച്ചി ടത്തോളം എന്റെ മുന്നില്‍ നില്‍ക്കുന്ന രണ്ട് ഉദാഹരണങ്ങളാണ് അവര്‍. അവര്‍ക്കൊപ്പം എത്തുക എന്നതും അതിലും മികവോടെ ചെയ്യുക എന്നുള്ളതും തന്നെയാണ് ലക്ഷ്യം. രണ്ടുപേരും ചെയ്തുവച്ച മാതൃകയ്‌ക്കൊപ്പമെത്തുക. എനിക്ക് കഴിയുമെങ്കില്‍ അതിനേ ക്കാള്‍ മികവോടെ ചെയ്യുക എന്നുള്ളതാണ്”, വീണ പറഞ്ഞു.

ശൈലജ ടീച്ചറുമായുള്ള താരതമ്യപ്പെടുത്തലുകള്‍ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് നൂറ് ശതമാനം ധൈര്യത്തോടെ വീണ വ്യക്തമാക്കി. “പാര്‍ട്ടിയാണ് എന്നെ പല ചുമതല കളും ഏല്‍പ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക യാണ് എന്റെ ഉത്തരവാദിത്വം. അത് ഞാന്‍ ഉറപ്പായും ചെയ്യും”, അവര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ വിമര്‍ശനങ്ങളും വിധിയെഴുത്ത ലുകളും നേരിട്ട ഒരാളാണ് താനെന്നും വീണ പറഞ്ഞു. “ഇത്തരം നെഗറ്റിവിറ്റി മൂലം എന്റെ ടീം നിരാശപ്പെടരുത് എന്ന കാര്യത്തില്‍ മാത്രമാണ് ഞാന്‍ ആശങ്കപ്പെടുന്നത്. ആരോഗ്യവകുപ്പ് ഒരു വ്യക്തിയുടേതല്ല മറിച്ച് ഒരു ടീം വര്‍ക്കാണ് എന്നാണ് ഞാന്‍ അത്മാര്‍ത്ഥമായി വിശ്വസിക്കുന്നത്”, മന്ത്രി കൂട്ടിച്ചേര്‍ത്തു.


Read Previous

ഡാമേജിലും കുപ്പി പൊതിയുന്ന കടലാസിലും വരെ വെട്ടിപ്പ്, മദ്യത്തിന്റെ പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക്; ‘ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്’, തട്ടിപ്പ് ഇങ്ങനെ

Read Next

മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ ക്ഷണപ്രകാരം മക്കയിൽ; ഖത്തര്‍ ലോകകപ്പ് ഐക്കണ്‍ ഗാനിം മുഹമ്മദ് ഉംറ നിര്‍വഹിച്ചു, സൗകര്യങ്ങള്‍ ഒരുക്കിനല്‍കി ഹറം മതകാര്യ വകുപ്പ്, മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന് നന്ദി അറിയിച്ച് ഗാനിം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »