ഗണേഷിൻ്റെ മന്ത്രിസ്ഥാനം തുലാസിൽ, രണ്ടര വർഷത്തെ കാത്തിരിപ്പ് വെറുതെയാകും? പക്ഷേ ഇത്തവണ എതിർപ്പുമായി എത്തിയിരിക്കുന്നത് സഹോദരി ഉഷയല്ല


രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലേറിയ സമയത്ത് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏറ്റവും കൂടുതൽ കരുതിയിരുന്ന എംഎൽഎമാരിൽ ഒരാളായിരുന്നു കെബി ഗണേഷ് കുമാർ. ഇടതുപക്ഷ മുന്നണിയിലുള്ള എല്ലാ ഘടകകക്ഷികളെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് മുന്നണി നിലപാട് എടുത്തതോടെ ഗണേഷ് കുമാർ മന്ത്രി ആകുമെന്ന് തന്നെ ഏവരും ഉറപ്പിച്ചു. മുന്നണിയിലെ `ഏക എംഎൽഎ ഘടകകക്ഷികൾക്ക്´ രണ്ടരവർഷം മന്ത്രിസ്ഥാനം പങ്കിട്ടു നൽകാനാണ് തീരുമാനി ച്ചിരുന്നത്. ഇതിൻപ്രകാരം കെ ബി ഗണേഷ് കുമാറിന് രണ്ടരവർഷം മന്ത്രിസ്ഥാനം ലഭിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷത്തിൽ തീരുമാനത്തിൽ ചില പ്രതിസന്ധികൾ ഉടലെടുക്കുകയായിരുന്നു.

കെബി ഗണേഷ് കുമാറിൻ്റെ മൂത്ത സഹോദരി ഉഷയാണ് അന്ന് എതിർപ്പുമായി രംഗത്തെത്തിയത്. കുടുംബ സ്വത്ത് ഭാഗം വെയ്പ്പുമായി ബന്ധപ്പെട്ട ചില വിഷയ ങ്ങളാണ് അന്ന് ഗണേഷ് കുമാറിൻ്റെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിക്കുന്നതിന് വരെ കാരണമായതും. തുടർന്ന് രണ്ടര വർഷം ഗണേഷ് കുമാർ കാത്തിരിക്കുകയായിരുന്നു. കെഎസ്ആർടിസി വകുപ്പ് ഭരിക്കുന്ന മന്ത്രി ആൻ്റണി രാജുവിൻ്റെ കാലാവധി കഴിയാൻ പോകുന്ന സാഹചര്യത്തിൽ ഗണേഷ് കുമാർ മന്ത്രിയായി വരുമെന്ന് തന്നെ ഏവരും കരുതിയിരിക്കുകയുമാണ്. എന്നാൽ ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിൻ്റെ മന്ത്രിസ്ഥാനത്തിന് വരെ ഭീഷണി ഉണ്ടാകുന്ന തരത്തിൽ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.

എന്നാൽ നിലവിലെ വിവാദങ്ങൾക്കു പിന്നിൽ ഗണേഷ് കുമാറിൻ്റെ കുടുംബമോ സഹോദരി ഉഷയോ അല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. പകരം മുന്നണിക്കുള്ളിൽ നിന്നുതന്നെ ഗണേഷ് കുമാറിനെതിരെ എതിർപ്പ് ഉയരുകയായിരുന്നു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പാണ് ഗണേഷ് കുമാറിനെതിരെ എതിർപ്പുമായി രംഗത്തെ ത്തിയത്. കഴിഞ്ഞയാഴ്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ചില പ്രവർത്തകർ ഗണേഷ് കുമാറിൻ്റെ പാർട്ടിയായ കേരള കോൺഗ്രസ് (ബി)യിൽ എത്തിയെന്ന് ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഈ പ്രചരണത്തിന് എതിരെയാണ് കേരള കോൺഗ്രസ് (എം) രംഗത്തെ ത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഗണേഷ് കുമാറിനും കേരള കോൺഗ്രസ് ബിക്കും എതിരെ രംഗത്തെത്തിയത്.

ഇടതുമുന്നണിയിൽ അംഗമായ ഒരു പാർട്ടി മുന്നണിയിൽ തന്നെയുള്ള മറ്റൊരു പാർട്ടിക്കെതിരെ നടത്തുന്ന ഇത്തരം പ്രചരണങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് കേരള കോൺഗ്രസ് എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭി പ്രായപ്പെടുന്നത്. മാത്രമല്ല കേരള കോൺഗ്രസ് ബി യോഗങ്ങളും മറ്റും നടത്തുമ്പോൾ ആളെകൂട്ടുന്നത് പണവും ഭക്ഷണവും ഒഴുകിയാണെന്നും ആരോപണം ഉയർത്തി യിട്ടുണ്ട്. ഗണേഷ് കുമാറിൻ്റെ പാർട്ടിയുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ആൾക്കാർക്ക് പണവും ബിരിയാണി കിറ്റുകളും വിതരണം ചെയ്താണ് ഒപ്പം നിർത്തു ന്നതെന്നും കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോപിക്കുന്നു. ഇങ്ങനെ നിൽക്കുന്ന ആൾക്കാരുടെ ബലത്തിൽ ഗണേഷ് കുമാർ നാടകം കളിക്കുകയാണെന്നാണ് ജില്ലാ കമ്മിറ്റി പറയുന്നത്.

സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ പേര് മനപ്പൂർ ഉൾപ്പെടുത്തുകയായിരുന്നു എന്ന വെളിപ്പെ ടുത്തൽ എത്തിയതോടെ കേരള കോൺഗ്രസ് എം- കേരള കോൺഗ്രസ് ബി പോര് മൂർച്ഛിച്ചിരിക്കുകയാണ്. സോളാർ പീഡനക്കേസ് ഗൂഢാലോചനയുടെ സൂത്രധാരൻ ഗണേഷ് കുമാർ ആണെന്നും അദ്ദേഹം നിർദ്ദേശിച്ചത് അനുസരിച്ച് ഉമ്മൻചാണ്ടി യുടെയും ജോസ് കെ മാണിയുടെയും പേരുകൾ പരാതിയിൽ എഴുതിച്ചേർക്കുക യായിരുന്നു എന്നുമാണ് പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത്.

ഇതോടെയാണ് മാണി ഗ്രൂപ്പ് ഗണേഷ് കുമാറിനും പാർട്ടിക്കും എതിരെ തിരിഞ്ഞത്. നിലവിലെ മന്ത്രിമാരുടെ കാലാവധി അവസാനിക്കുന്ന മുറക്ക് ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള ഇടതുപക്ഷ നീക്കത്തേയും മാണിഗ്രൂപ്പ് എതിർക്കുന്നുണ്ട്. ആരോപണ വിധേയനായ ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനം നൽകരുതെന്ന് കേരള കോൺഗ്രസ് എം ആനൗദ്യോഗികമായി ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

ഗണേഷ് കുമാറിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് നിലപാടാണ് കേരള കോൺഗ്രസ് എം നിലവിൽ സ്വീകരിച്ചിരിക്കുന്നത്. മുന്നണിക്ക് ഉള്ളിൽ നിന്നുകൊണ്ട് മുന്നണി ക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഗണേഷ് കുമാറെന്ന് കേരള കോൺഗ്രസ് എം ആരോപണം ഉന്നയിക്കുന്നുണ്ട്. അടുത്തിടെ ഗണേഷ് കുമാർ ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരെ ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പ്രസ്തുത വിമർശനങ്ങൾ ഉയർന്നതോടെ കേര് കോൺഗ്രസ് ബി യുഡിഎഫിലേക്ക് പോവുകയാണെന്ന് പ്രചരണവും ശക്തിപ്പെട്ടിരുന്നു.

എന്നാൽ സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫെനി ബാലകൃഷ്ണൻ്റെ വെളിപ്പെ ടുത്തൽ എത്തിയതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഗണേഷ് കുമാ റിനും കേരള കോൺഗ്രസ് എതിരെ രംഗത്തെത്തുകയായിരുന്നു. ഇതിനെ തുടർന്ന് താൻ ഒരിക്കലും എൽഡിഎഫ് വിടില്ലെന്നും സോളാർ കേസിൽ താൻ നിരപരാധി ആണെ ന്നും ഗണേഷ് കുമാർ തുറന്നുപറയുകയും ചെയ്തിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകാൻ സിപിഎമ്മിന് വിമുഖതയൊന്നുമില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കേരള കോൺഗ്രസ് എം എതിർപ്പ് ഉയർത്തിയാൽ അത് ചിലപ്പോൾ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് വഴി വച്ചേക്കുമെന്ന് സിപിഎം കരുതുന്നുണ്ട്. മധ്യ തിരുവിതാംകൂറിൽ നിലവിൽ പൂർവ്വാധികം ശക്തിയോടെ നിൽക്കുന്ന കേരള കോൺഗ്രസ് എമ്മിനെ പിണക്കാൻ സിപിഎമ്മും ഇടതുമുന്നണിയും തയ്യാറല്ല.

അതേസമയം ഏക എംഎൽഎ കക്ഷിയായി മുന്നണിയിൽ നിലകൊള്ളുന്ന കേരള കോൺഗ്രസ് ബിക്ക് സിപിഎം പ്രാധാന്യം നൽകുന്നുമില്ല. പാർട്ടി എന്നതിലുപരി വ്യക്തിയായ ഗണേഷ് കുമാറിനാണ് സിപിഎം പ്രാധാന്യം കൊടുക്കുന്നത്. അതു കൊണ്ടുതന്നെ മന്ത്രിസ്ഥാനം ഗണേഷ് കുമാറിന് ലഭിക്കുമെന്ന് തന്നെ രാഷ്ട്രീയ നിരീക്ഷകനും കരുതുന്നുണ്ട്. കേരള കോൺഗ്രസ് എമ്മിൻ്റെ എതിർപ്പ് നീക്കാനുള്ള ശ്രമങ്ങൾ ഇക്കാര്യത്തിൽ സിപിഎമ്മിൻ്റെ ഭാഗത്തു നിന്നുമുണ്ടാകും എന്നുറപ്പാണ്. എന്നാൽ ഗണേഷ് കുമാറിൻ്റെ പേര് പറഞ്ഞ് കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിൻ്റെ സൂചനകൾ നൽകുകയാണെങ്കിൽ സിപിഎമ്മിനും ഇടതുപക്ഷത്തിനും ഗണേഷിൻ്റെ മന്ത്രിസ്ഥാനം പുനരാലോചിക്കേണ്ട വരും എന്നുള്ളതാണ് യാഥാർത്ഥ്യം.


Read Previous

ഹമാസ് ആക്രമണത്തിൽ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സെെനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

Read Next

കേളി മലാസ് ഏരിയ സമൃദ്ധിയുടെ ഓണം ‘ആവണി 2023’ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »