ഒ.ഐ.സി.സി. റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് നവ നേതൃത്വം, നാസര്‍ വലപ്പാട് പ്രസിഡണ്ട്‌ , സോണി പാറക്കൽ ജനറല്‍ സെക്രട്ടറി


റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.പി.സി.സിയുടെയും ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്.

റിയാദ് ഓ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ (ചിത്രം ഇടത്തുനിന്ന്) നാസര്‍ വലപ്പാട് പ്രസിഡണ്ട്‌ , സോണി പാറക്കല്‍ ജനറല്‍ സെക്രട്ടറി , ട്രഷറര്‍ രാജേഷ്‌ ഉണ്ണിയാട്ടില്‍ എന്നിവര്‍

റിയാദ് ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ നാഷണൽ കമ്മിറ്റിയുടെയും സെൻട്രൽ കമ്മിറ്റിയുടെയും പ്രിസൈഡിംഗ് ഓഫീസർമാരായ ,ഷംനാദ് കരുനാഗപ്പള്ളി, റഹ്മാന്‍ മുനമ്പത്ത് എന്നിവർ നിയന്ത്രിച്ചു.

തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ജില്ലാ പ്രസിഡന്റായി നാസർ വലപ്പാട് ,ജനറൽ സെക്രട്ടറി സോണി പാറക്കൽ (സംഘടനാ ചുമതല) ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി അൻസായ് ഷൗക്കത്ത്, തൽഹത്ത് ഹനീഫ, ഗഫൂർ ചെന്ത്രാപ്പിന്നി (വൈസ് പ്രസിഡണ്ട്മാർ) മാത്യു സിറിയക് ,ബാബു നിസാർ (ജനറൽ സെക്രട്ടറി) ഇബ്രഹാം ചേലക്കര, ജോയ് ഔസേപ്പ്, സഞ്ജു അബ്ദുൽസലാം, സുലൈമാൻ മുള്ളൂർക്കര, നേവൽ ഗുരുവായൂർ, ജമാൽ അറയ്ക്കൽ, (സെക്രട്ടറി) സലിം മാള (അസിസ്റ്റൻറ് ട്രഷറർ) എന്നിവരെയും യോഗം ഐക്യകണ്ടെനേ തിരഞ്ഞെടുത്തു.

വല്ലി ജോസ്, ഷാഹുൽ കുന്നത്ത് ,ഡോക്ടർ സജിത് ,മജീദ് മതിലകം, സത്താർ ഗുരുവായൂർ, ജോണി തോമസ് ,ഹാരിസ്, മുഹമ്മദ് മുസ്തഫ, അബ്ദുൽസലാം, അമീർ മതിലകം , ആഷിക്ക്, സെയ്ഫ് റഹ്മാൻ, ലോറൻസ് അറക്കൽ, എന്നിവരെ നിർവാഹ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

മാള മൊഹ്‌യിദ്ധീൻ ഹാജി, യഹ്‌യ കൊടുങ്ങല്ലൂർ, സുരേഷ് ശങ്കർ, രാജു തൃശ്ശൂർ, അഷറഫ് കിഴപ്പിള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ എന്നിവരാണ് ജനറൽ കൗൺസിൽ പ്രതിനിധികൾ. തൃശ്ശൂർ ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസർ സുരേഷ് ശങ്കർ യോഗം നിയന്ത്രിച്ചു. സീനിയർ നേതാക്കൾ പുതിയ കമ്മിറ്റിക്ക് ആശംസകളും സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.


Read Previous

കെ യു ഇഖ്ബാലിന്റെ “കണ്ണും കാതും” പ്രകാശനം ചെയ്തു.

Read Next

ഓ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലയ്ക്ക് പുതു നേതൃത്വം; വിൻസന്റ് കെ ജോർജ്ജ് പ്രസിഡണ്ട്‌, റാസി കോരാണി ജനറൽ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »