ഓ ഐ സി സി റിയാദ് തിരുവനന്തപുരം ജില്ലയ്ക്ക് പുതു നേതൃത്വം; വിൻസന്റ് കെ ജോർജ്ജ് പ്രസിഡണ്ട്‌, റാസി കോരാണി ജനറൽ സെക്രട്ടറി.


റിയാദ്: ഓ ഐ സി സി തിരുവനന്തപുരം പുതിയ ജില്ലാകമ്മറ്റി നിലവിൽ വന്നു .റിയാദ് മലാസിൽ കൂടിയ പൊതുസമ്മേളനം ഐക്യകണ്ഠേന പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് ചുമതലവഹിക്കുന്ന സെന്ട്രൽ കമ്മിറ്റി നേതാക്കളായ സലിം കളക്കര, നവാസ് വെള്ളിമാട് കുന്ന് തുടങ്ങിവരുടെ സാനിദ്ധ്യത്തിൽ പുതിയ കമ്മിറ്റി ചുമതലയേറ്റു.

പ്രസിഡന്റ് )വിൻസന്റ് കെ ജോർജ്ജ്, (ജനറൽ സെക്രട്ടറി )റാസി കോരാണി,(ട്രഷറർ ) സുധീർ കൊക്കര. (വൈസ് പ്രസിഡന്റ്മാർ) അൻസാർ അബ്ദുൽ സത്താർ, അൻസാർ വർക്കല (സെക്രടറിമാർ) മാഹീൻ കണിയാപുരം, റിയാസ് തെന്നൂർ എന്നിവരും, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി രവി കാരക്കോണം ,ഷാൻ പള്ളിപ്പുറം ,ദാവൂദ്, സേതുനാഥ്, നിസ്സാം ,ഷമീർ പച്ചക്കാട് ,ലത്തീഫ് കല്ലോട്, രാജശേഖരൻ , ഷിറാസ് പറബിപാലം, സക്കീർ ഹുസ്സെൻ, സുധി ഭദ്രൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സെന്ട്രൽ കൗണ്‍സിൽ അംഗങ്ങളായി അഡ്വ. എൽ കെ അജിത്ത്, ഷാജഹാൻ കല്ലബലം, റഫീക്ക് വെബായം , സഫീർ ബുർഖാൻ,നിഷാദ് ആലംകോട്, സജീർ പൂന്തുറ, നാസർ കല്ലറ, ഭദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. രാജ്യതാല്പര്യത്തോട് ചേർന്ന് നില്കുമ്പോൾ തന്നെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കരുത്തുറ്റതാക്കുന്ന പ്രവർത്തനങ്ങൾ ക്കായി ഒരുമയോടെ കൈകോർക്കാമെന്ന് പ്രാരംഭപ്രസംഗത്തിൽ നിയുക്ത പ്രസിഡന്റ് വിൻസന്റ് കെ ജോർജ്ജ് അഭിപ്രായപ്പെട്ടു.


Read Previous

ഒ.ഐ.സി.സി. റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് നവ നേതൃത്വം, നാസര്‍ വലപ്പാട് പ്രസിഡണ്ട്‌ , സോണി പാറക്കൽ ജനറല്‍ സെക്രട്ടറി

Read Next

റിയാദ് ഒ. ഐ സി സി പത്തനംതിട്ട: കെ കെ തോമസ്‌ പ്രസിഡണ്ട്‌; ബാബുകുട്ടി ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »