ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പത്തനംതിട്ട ജില്ലാ ഒ. ഐ. സി. സി യുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. റിയാദ് ബത്ത ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സെൻട്രൽ കമ്മിറ്റി നിരീക്ഷകരായ അസ്‌കർ കണ്ണൂർ, നിഷാദ് ആലംകോട് എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രീയകൾക്ക് നേതൃത്വം നൽകി.

പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്. കെ. കെ. തോമസ്, ജനറൽ സെക്രട്ടറി. ബാബുകുട്ടി പത്തനംതിട്ട , ട്രഷറർ. ജെയിൻ ജോഷുവാ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ : റഷീദ് അബ്ദുൾ കരീം, തോമസ് രാജു ( വൈസ് പ്രസിഡന്റ്മാർ ), നന്ദകുമാർ കുളനട, ജോബിൻ, സുനിൽ വള്ളിക്കോട് ( സെക്രട്ടറിമാർ ), ജോബി സോമൻ ( ജോയിന്റ് ട്രഷറർ ),
മുഹമ്മദ് ഖാൻ, സാജൻ കടമ്പാട്ട്, ജോബി ( ജനറൽ കൌൺസിൽ അംഗങ്ങൾ ),ഉനൈസ് സലിം, ജോo കോന്നി, സന്തോഷ് നായർ, ബിജോയി, റോജി അടൂർ, അനൂപ് ആനിക്കാട്, സോളാമോൻ, ബിജു സക്കറിയ, ബിജു രാജൻ, സജി ഏഴംകുളം, ജോർജ്കുട്ടി, മാത്യു പന്തളം. ( ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.

തോമസ് രാജു, ബാബുക്കുട്ടി എന്നിവർ യോഗത്തിന് നേതൃത്വം നൽകി. കെ. കെ. തോമസ് സ്വാഗതവും മുഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു.
