Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.


ജിദ്ദ: കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ കമ്മിറ്റി സൗദിയിലെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.

സബ് ജൂനിയർ (5 മുതൽ 10 വയസു വരെ), ജൂനിയർ (11 മുതൽ 16 വയസു വരെ), സീനിയർ ( 17 മുതൽ 20 വയസു വരെ) എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം സംഘടിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങൾക്കും പ്രസംഗ വിഷയം ” എൻറെ മലയാളം എൻറെ അഭിമാനം” എന്നതാണ്. പ്രസംഗമത്സരം ഓൺലൈനിലായിരിക്കും സംഘടിപ്പിക്കുക.

മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് മലയാളം മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 0582503001എന്ന വാട്ട്സ്ആപ്പ് നമ്പറിലോ മലയാളം മിഷൻ ചാപ്റ്ററിൻറെ ഇ.മെയിൽ (mmissonksa@gmail.com) വിലാസത്തിലോ ബന്ധപ്പെടാവു ന്നതാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഈ മാസം 27 ആണ്.


Read Previous

തറവാട് കുടുംബ കൂട്ടായ്മയുടെ പൊന്നമ്പിളി ഓണാഘോഷം’

Read Next

സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »