Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനുപമയ്ക്ക് അഞ്ച് ലക്ഷം വരെ യൂട്യൂബില്‍ നിന്ന് കിട്ടി; വരുമാനം നിലച്ചപ്പോള്‍ നിരാശ; പിതാവിന്റെ പദ്ധതിക്കൊപ്പം ചേര്‍ന്നു


കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ പി അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളില്‍നിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍. കഴിഞ്ഞ ജൂലൈയില്‍ ഇതില്‍നിന്നുള്ള വരുമാനം നിലച്ചു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലിനെ എതിര്‍ത്ത അനുപമ, പിന്നീട് യോജിച്ചതെന്നും പത്മകുമാര്‍ പറഞ്ഞു

കേസിലെ മുഖ്യപ്രതിയും അനുപമയുടെ പിതാവുമായ പത്മകുമാറും വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അതു മറികടക്കാന്‍ വേണ്ടിയാണ് ഇവര്‍ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

അനുപമയ്ക്ക് 3.8 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാല്‍ ജൂലൈ മാസത്തില്‍ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കില്‍ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെ യുണ്ടായിരുന്ന എതിര്‍പ്പ് മാറ്റി. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിന് അനുപമ ചേര്‍ന്നിരു ന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നില്ല. എല്‍എല്‍ബി ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതില്‍നിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി.

യുട്യൂബില്‍നിന്നുള്ള വരുമാനം ഉളളതുകൊണ്ടാകാം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം ഇടയ്ക്ക് ഉപേക്ഷിച്ചത്. എന്നാല്‍ ജൂലൈ മാസം മുതല്‍ വരുമാനം നിലച്ചതോടെ ഈ പെണ്‍കുട്ടിയുമാകെ നിരാശയിലായി. കുട്ടി ആദ്യം ഇതിനെ എതിര്‍ത്തിരു ന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേര്‍ന്നത്.’ എഡിജിപി പറഞ്ഞു. കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിതകുമാരിയും ചേര്‍ന്നാണ് നടത്തിയെന്നും എഡിജിപി പറഞ്ഞു.

‘അനുപമ പത്മന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഒരുമാസം മുന്‍പാണ് അവസാന വിഡിയോ പോസ്്റ്റ് ചെയ്തത്.


Read Previous

ദേശീയ ഗാനത്തെ അപമാനിച്ചതിന് കൊൽക്കത്തയിലെ അഞ്ച് ബിജെപി എംഎൽഎമാർക്കെതിരെ എഫ്‌ഐആർ

Read Next

കേരള വര്‍മയില്‍ എസ്എഫ്‌ഐ തന്നെ: റീ കൗണ്ടിംഗില്‍ അനിരുദ്ധന് മൂന്ന് വോട്ടുകള്‍ക്ക് ജയം, നേരത്തെ 11 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »