ഉത്സവക്കാലവും പുതുവര്‍ഷവും; കേന്ദ്രം, സംസ്ഥാനങ്ങള്‍ക്ക് അധികനികുതി വിഹിതം അനുവദിച്ചു


ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്സവക്കാലവും പുതുവര്‍ഷവും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ നടപടികള്‍ക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുമായി 72,961.21 കോടി രൂപയുടെ അധിക നികുതി വിഹിതമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് കേരളത്തിന് 1404.50 കോടി രൂപയാണ് ലഭിക്കുക.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് താത്കാലിക ആശ്വാസമാണ് അധികനികുതി വിഹിതം. ഡിസംബര്‍ 11-ന് നല്‍കിയ നികുതി വിഹിതത്തിനും ജനുവരി 10-ന് നല്‍കേണ്ട നികുതി വിഹിതത്തിനും പുറമെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഗഡുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.


Read Previous

ഹൃദയഭേദകം, ഞെട്ടിക്കുന്നത്’; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ വീണ്ടും സര്‍ക്കാരിനു വിമര്‍ശനം

Read Next

‘ജിം​ഗിൾ ബെൽസ്”ജിം​ഗിൾ ബെൽസ് ജിംഗിള്‍ ആള്‍ദിവേയ്.’ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ’ കഴിയുമോ? പാട്ടിന് പിന്നിലെ അറിയാത്ത ചരിത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »