‘ജിം​ഗിൾ ബെൽസ്”ജിം​ഗിൾ ബെൽസ് ജിംഗിള്‍ ആള്‍ദിവേയ്.’ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ’ കഴിയുമോ? പാട്ടിന് പിന്നിലെ അറിയാത്ത ചരിത്രം


ഡിസംബറിനൊപ്പം മുഴങ്ങിക്കേൾക്കുന്ന ‘ജിം​ഗിൾ ബെൽസ് ജിം​ഗിൾ ബെൽസ് ജിംഗിള്‍ ആള്‍ദിവേയ്…’ കുട്ടികൾ എന്നോ മുതിർന്നവരെന്നോ പ്രായവ്യത്യാസമില്ലാതെ സാന്റാക്ലോസിനെ വരവേൽക്കാൻ ഏറ്റുപാടുന്ന ക്രിസ്മസ് ​ഗാനം. ‘ജിം​ഗിൾ ബെൽസ്’ ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാൻ  ബുദ്ധിമുട്ടാണ്. എന്നാൽ ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജിം​ഗിൾ ബെൽസ് എങ്ങനെയാണ് ക്രിസ്മസ് ​ഗാനമായതെന്ന് അറിയാമോ?

ജിം​ഗിൾ ബെൽസിന് പിന്നിലെ കഥ 

ജോർജിയയിലെ യൂണിറ്റാറിയൽ പള്ളിയിലെ ഓർ​ഗസിസ്റ്റും സം​ഗീത സംവിധായകനു മായ ഇം​ഗ്ലണ്ടുകാരനായ ജെയിംസ് ലോഡ് പിയർപോണ്ട് 1850 ലാണ് ജിം​ഗിൾ ബെൽസ് എഴുതിയതെന്ന് കരുതപ്പെടുന്നു. പള്ളിയിലെ ഒരു കൃതജ്ഞതാ ചടങ്ങിനു വേണ്ടിയാണ് ഈ ​ഗാനം ഒരുക്കിയത്. സെപ്‌റ്റംബർ ​1857ൽ ‘ദ് വൺ ഹോഴ്‌സ് ഓപ്പൺ സ്ലേ’ എന്ന പേരിലാണ് ഈ ​ഗാനം ആദ്യമായി ബോസ്റ്റൻ മ്യൂസിക് പബ്ലീഷിങ് ഹൗസ് പ്രിന്റ് ചെയ്‌ത് പുറത്തുവിടുന്നത്. 

1860-1870 കാലഘട്ടങ്ങളിൽ ചില ക്വയർ സംഘങ്ങൾ ഏറ്റെടുത്തതോടെയാണ് ​ഗാനത്തിന് കൂടുതൽ പ്രചാരം കിട്ടിയത്. തുടർന്ന് ‘ജിം​ഗിൾ ബെൽസ്’ എന്ന പേരിൽ ​ഗാനം അറിയപ്പെടാൽ തുടങ്ങി. ​മതപരമായ യാതൊരു സൂചനയും തരാത്ത ​ഗാനത്തിലെ വരികൾ ലോകമെമ്പാടുള്ള ജനങ്ങൾ ഏറ്റുപാടുകയായിരുന്നു.  1889ൽ എഡിസൺ സിലിണ്ടറിലാണ് ​ഗാനം ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. അവിടെ നിന്നും ഇന്നു വരെ നിരവധി ​പ്രമുഖ ഗായകർ ജിം​ഗിൾ ബെൽസ് അവരുടെ സം​ഗീത ആൽബങ്ങളുടെ ഭാ​ഗമാക്കി. എൽവിസ് പ്രെസ്ലി, ലൂയിസ് ആംസ്ട്രോങ്, ബിറ്റിൽസ്, സപൈക് ജോൺസ്, ഫ്രാങ്ക് സിനാത്ര എന്നിവരാണ് ചിലർ. 

1965ൽ ബഹിരാകാശത്ത് ആദ്യമായി മുഴങ്ങിയ ​ഗാനം എന്ന ബഹുമതിയും ജിം​ഗിൾ ബെൽസിനാണ്. ജമിനി -6 പേടകത്തിൽ വെച്ച് ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ആയിരുന്നു അതിന് പിന്നിൽ. ബഹിരാകാശത്ത് നിന്ന് പ്രത്യേക സന്ദേശമുണ്ടെന്ന് പറഞ്ഞ് ശ്രദ്ധിച്ച നാസാ ശാസ്ത്രജ്ഞൻ കേട്ടത് ബഹിരാകാശത്ത് നിന്ന് ഒഴുകി വന്ന ജിംഗിൾ ബെൽസ് ആയിരിന്നു.


Read Previous

കേസെടുത്തശേഷവും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തുടരുന്നത് നിയമവിരുദ്ധം; കോടതിയെ സമീപിക്കുമെന്ന് കെസി വേണുഗോപാല്‍

Read Next

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തില്‍ സന്തോഷമെന്ന് ജി സുകുമാരന്‍ നായര്‍; എന്‍എസ്എസ് ആസ്ഥാനത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular