Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ജാതി വിവേചനം; സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം: സി ദിവാകരന്‍


തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി വിവേചനമാണ് തോല്‍വിക്ക് കാരണമെന്ന് സിപിഐ നേതാവ് സി ദിവാകരന്‍.  നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ട് എന്നും ദിവാകരന്‍ പറഞ്ഞു. 

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കു മ്പോഴായിരുന്നു സി ദിവാകരന്റെ പ്രസ്താവന. ‘നമ്മുടെ ആളാണോയെന്ന് തമ്മില്‍ തമ്മില്‍ ചോദിക്കുന്നു. ഇതൊരു നാടൻ പ്രയോ​ഗമാണ്. ഇതു കേട്ടതോടെ തോല്‍ക്കുമെന്ന് ഉറപ്പായി. സെക്രട്ടേറിയറ്റില്‍ അഞ്ചു കൊല്ലം ഇരുന്നവനാണ് താന്‍. സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണത്. ഒന്നും ചെയ്യാന്‍ പറ്റില്ല, സമ്മതിക്കില്ല. ‘

ചിലര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താല്‍ നിഗൂഢമായി ബ്ലാക്ക് മെയില്‍ ചെയ്ത് പൊതു ജീവിതത്തില്‍ നിന്നും ഇല്ലാതാക്കും. ഇന്നും പല തരത്തില്‍ ഇതു തുടരുകയാണ്. സവര്‍ണര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നമ്മുടെ വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ടെന്നും’ മുന്‍ മന്ത്രി സി ദിവാകരന്‍ പറയുന്നു.

വൈക്കം സത്യാഗ്രഹം- തിരസ്‌കരിക്കപ്പെടുന്ന കേരളചരിത്രം എന്ന പുസ്തക പ്രകാശനച്ചടങ്ങിലാണ് മുന്‍മന്ത്രിയുടെ തുറന്നുപറച്ചില്‍. കൊടും ജാതീയത മൂലം കേരളത്തിലെ പല രാഷ്ട്രീയനേതാക്കള്‍ക്കും പൊതു ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും സി ദിവാകരന്‍ സൂചിപ്പിച്ചിരുന്നു.


Read Previous

‘മോദി ഗ്യാരണ്ടി’ കേരളത്തില്‍ ചെലവാകില്ല,ആരെയൊക്കെ അണിനിരത്തിയാലും ബി.ജെ.പി.യ്ക്ക് സീറ്റ് കിട്ടില്ല; കെ. മുരളീധരന്‍

Read Next

കലുഷിതമായ മത്സര ബുദ്ധി വേണ്ട, ഇത് കുട്ടികളുടെ മത്സരം’; സ്‌കൂള്‍ കലോത്സവത്തിനു പ്രൗഢമായ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »