Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹംസ തവനൂരിന് കേളി യാത്രയയപ്പ് നൽകി


ദവാദ്മി: മുപ്പത്തിയെട്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി അംഗവും ദവാദ്മി മുൻ ഏരിയ രക്ഷാധികാരി കൺവീനറുമായിരുന്ന ഹംസ തവനൂരിന് കേളി കലാ സാംസ്കാരിക വേദി ഹൃദ്യമായ യാത്രയയപ്പ് നൽകി.

യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മർ, ഹംസ തവനൂരിന് കൈമാറുന്നു

റിയാദിൽ നിന്നും തീർത്തും ഒറ്റപ്പെട്ട മേഖലയായ ദവാദ്മിയിൽ കേളി രൂപീകരിക്കു ന്നതിന് നേതൃത്വം വഹിച്ചതു കൂടാതെ മേഖലയിലെ ജീവകാരുണ്യ ,സംഘടനാ പ്രവർത്തനങ്ങളിൽ വിലമതിക്കാനാകാത്ത വ്യക്തി മുദ്ര പതിപ്പിച്ചയാളായിരുന്നു ഹംസ തവനൂർ.

ദവാദ്മി കേളി ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ യുണിറ്റ് എക്സിക്യു ട്ടീവ് അംഗം സുനിൽ കുമാർ ആമുഖ പ്രഭഷണം നടത്തി. യൂണിറ്റ് എക്സിക്യുട്ടീവ് അംഗം മോഹനൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു. കേളി ദവാദ്മി രക്ഷാധികാരി കമ്മറ്റി കൺവീനർ ഷാജി പ്ലാവിളയിൽ, ജീവകാരുണ്യ കൺവീനർ റാഫി, ജോ:സെക്രട്ടറി മുജീബ്, കെ എം സി സി ദവാദ്മി ഏരിയ ട്രഷറർ ഹമീദ്, ജീവകാരുണ്യ പ്രവർത്തകൻ ഹുസൈൻ ദവാദ്മി, എന്നിവരെ കൂടാതെ നിരവധി യൂണിറ്റംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കേളി ദവാദ്മി രഷാധികാരി കൺവീനർ ഷാജി പ്ലാവിളയിൽ ഹംസ തവനൂരിനെ പൊന്നാട അണിയിച്ചു ആദരിച്ചു, യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മർ, ഹംസ തവനൂരിന് കൈമാറി. ഹംസ തവനൂർ യാത്രയയപ്പിന് നന്ദിപറഞ്ഞു.


Read Previous

കുദു- കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു

Read Next

ജെസ്‌ന തിരോധാനം: സിബിഐ റിപ്പോര്‍ട്ടില്‍ ജെസ്‌നയുടെ പിതാവിന് കോടതി നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »