കുദു- കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു


റിയാദ്‌ : രണ്ടു മാസം നീണ്ടുനിന്ന കുദു കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റിന് പ്രൗഢ ഗംഭീര പര്യവസാനം. വെള്ളിയാഴ്ച നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി ഡിസിഎം അബു മാത്തൻ ജോർജ് മുഖ്യാതിഥിയായി. സമാപന ചടങ്ങുകൾ അദ്ദേഹം ഉദ്ഘാടനം ചയ്തു.

കുദു കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപന ചടങ്ങ് ഇന്ത്യൻ എംബസി ഡിസിഎം അബു മാത്തൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

സൗദി സ്പോർട്സ് മന്ത്രാലയത്തിന്റെ ഭാഗമായ അമേച്ചർ ഫുട്‌ബോൾ ലീഗിന്റെ അനുമതിയോടെയാണ് മത്സരം സംഘടിപ്പിച്ചത്. അലി അൽ ഖഹത്താനിയുടെ നേതൃത്വത്തിലുള്ള സൗദി റഫറി പാനലാണ് വാർ സിസ്റ്റം ഉൾപ്പടെ ഒരുക്കിക്കൊണ്ട് കളികൾ നിയന്ത്രിച്ചത്. റിയാദിലെ എട്ട് മുൻനിര ക്ലബ്ബുകൾ മാറ്റുരച്ച മത്സരത്തിൽ അസീസിയ സോക്കറിനെ ഷൂട്ടൗട്ടിലൂടെ പരാജയപെടുത്തി മുൻവർഷത്തെ ചാമ്പ്യാന്മാരായ ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാട് കപ്പ് നിലനിർത്തി.

റിയാദിലെ സുലൈയിൽ പുതിയതായി നിർമിച്ച അൽമുത്തവ പാർക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. രണ്ടുമാസം നീണ്ടുനിന്ന മത്സരം ജനബാഹുല്യം കൊണ്ടും സംഘാടക മികവ്കൊണ്ടും ശ്രദ്ധേയമായി. മുൻ മത്സരങ്ങളെ അപേക്ഷിച്ച് തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിർത്തിയായിരുന്നു ഓരോ മത്സരങ്ങളും അരങ്ങേറിയത്. ഇത്‌ മത്സരത്തിൽ പങ്കെടുത്ത ഓരോ ടീമുകൾക്കും ആവേശം പകരുന്നതായി.

റിയാദിൽ ഇന്നേവരെ നൽകിയിട്ടില്ലാത്ത വലിയ ട്രോഫികളാണ് വിജയികൾക്ക് സമ്മാനിച്ചത്. വിജയികളായ ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാട് ടീമിന് ഇന്ത്യൻ എംബസി ഡിസിഎം അബു മാത്തൻ ജോർജ് , കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, മുഖ്യപ്രയോജകരായ കുദു മാർക്കറ്റിങ് മാനേജർ പവിത്രൻ, ഫ്യൂച്ചർ എജ്യൂക്കേഷൻ, ലുലു ഹൈപ്പർമാർകറ്റ്, റിയാദ്‌ വില്ലാസ് എന്നിവരുടെ പ്രതിനിധികളും ചേർന്ന് ട്രോഫിയും, കേളി സെക്രട്ടറി മെഡലുകളും, പ്രൈസ് മണി രക്ഷാധികാരി സെക്രട്ടറിയും കൈമാറി.

റണ്ണറപ്പായ അസീസിയ സോക്കർ എഫ്‌സിക്ക് കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ടിഎസ്ടി മെറ്റൽസ്, വെസ്റ്റേൺ യൂണിയൻ, സഫാമക്ക എന്നിവരുടെ പ്രതിനിധികളും ചേർന്ന് ട്രോഫിയും, കേളി പ്രസിഡന്റ് മെഡലുകളും, പ്രൈസ് മണി കേളി ട്രഷററും കൈമാറി. മികച്ചകളിക്കാരനായി തിരഞ്ഞെടുത്ത ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സലിഹ് സുബൈറിന് സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കരയും, ടൂര്‍ണ്ണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച അസീസിയ സോക്കറിന്റെ സഫറുദ്ധീന് സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മലും, ഏറ്റവും നല്ല ഗോൾ കീപ്പറായി തിരഞ്ഞെടുത്ത ബ്ലാസ്റ്റേഴ്സിന്റെ ശിഹാബുദ്ധീന് സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ കാഹിം ചേളാരിയും ട്രോഫികളും പ്രൈസ് മണിയും കൈമാറി.

കേളി റെഡ് സ്റ്റാര്‍ നേതൃത്വത്തില്‍ മുൻകാല കളിക്കാരുമായി നടത്തിയ സൗഹൃദ മത്സര വിജയികള്‍ക്കുള്ള ട്രോഫി റിയാദ് ഫുട്ബോൾ അക്കാദമി പ്രതിനിധി സ്വലിഹ് അല്‍ ഇസാ. റെഡ് സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ്‌ സെക്രട്ടറി റിയാസ്, പ്രസിഡണ്ട്‌ സുഭാഷ് എന്നിവർ ചേർന്ന് നൽകി.

റഫറിമാരായ അലി അൽ ഖഹ്താനി, മുഹമ്മദ് അബ്ദുൽ ഹാദി അബ്ദുൽ മജീദ് , സാദ് അബ്ദുല്ല അൽ ഷെഹരി, അബ്ദുൽ അസീസ് ഫരാജ് ടാഷ, അൽവാലീദ് ഇബ്രാഹിം മുഹമ്മദ് നൂർ, അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽ തയ്യാർ, മുബാറക് അലി അൽ ബിഷി, അഹമ്മദ് അബ്ദുൽ ഹാദി അബ്ദുല്ല, അബ്ദുല്ലാഹ് ഇബ്നു ലാഫെർ അൽഷെഹ്‌രി എന്നിവർക്ക് പബ്ലിസിറ്റി കമ്മിറ്റി അംഗം ധനീഷ് ചന്ദ്രന്‍, ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങളായ സുജിത്ത്, ഇസ്മില്‍ കൊടിഞ്ഞി, ഷമീം മേലേതിൽ, ത്വയീബ്, ഭക്ഷണ കമ്മിറ്റി അംഗം അന്‍സാരി, വളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍മാരായ അലി പട്ടാമ്പി, ബിജു ടെക്നിക്കല്‍ കമ്മിറ്റി അംഗം, വളണ്ടിയര്‍ മണിയന്‍ എന്നിവർ മൊമെന്റോ വിതരണം ചെയ്തു. ട്രോഫി വിതരണ ചടങ്ങുകൾക്ക് കേളി സെക്രട്ടറി സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.


Read Previous

‘തടവറയിൽ താൻ ബലാത്സംഗം ചെയ്യപ്പെടാത്തതിന്റെ കാരണം ഇതാണ്’; വെളിപ്പെടുത്തലുമായി ഹമാസ് വിട്ടയച്ച ബന്ദി ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് മിയ സ്കീം

Read Next

ഹംസ തവനൂരിന് കേളി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular