‘തടവറയിൽ താൻ ബലാത്സംഗം ചെയ്യപ്പെടാത്തതിന്റെ കാരണം ഇതാണ്’; വെളിപ്പെടുത്തലുമായി ഹമാസ് വിട്ടയച്ച ബന്ദി ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് മിയ സ്കീം


ഹമാസ് വിട്ടയച്ച ബന്ദി മിയ സ്കീം തന്റെ തടവറയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത്. 21 കാരിയായ ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് 54 ദിവസമാണ് തടവിൽ കഴിഞ്ഞത്. വെടിനിർത്തലിന്റെ സമയത്താണ് 21കാരിയായ മിയ മോചിപ്പിക്കപ്പെട്ടത്. നോവ മ്യൂസിക് ഫെസ്റ്റിവൽ നടന്ന വേദിയിൽ നിന്ന് നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ ഒരാളാണ് മിയ സ്കീം. ഒരു അഭിമുഖത്തിൽ ആണ് മിയയുടെ വെളിപ്പെടുത്തൽ.

ഗാസയിലെ ഒരു സാധാരണ കുടുംബത്തിലാണ് തടവിലാക്കിയ തന്നെ പാർപ്പിച്ചിരുന്ന തെന്നും മിയ പറഞ്ഞു. ഈ കുടുംബത്തിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും മിയ കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർ തന്നെ ബലാത്സംഗം ചെയ്യാത്തതിന്റെ ഒരേയൊരു കാരണവും മിയ സ്കീം വെളിപ്പെടുത്തി. 

“അവന്റെ ഭാര്യയും കുട്ടികളും ആ വീട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ എന്നെ ബലാത്സംഗം ചെയ്യാത്തത്” എന്നാണ് മിയ പ്രതികരിച്ചത്. ബന്ദിയാക്കിയ ആൾ അവളെ ഒരു ഇരുണ്ട മുറിയിൽ പാർപ്പിച്ചെന്നും അവിടെ തീവ്രവാദിയുടെ കുടുംബം തന്നെ പട്ടിണിക്കിട്ടു എന്നും പരിഹസിച്ചു എന്നും അവൾ കൂട്ടിച്ചേർത്തു.

അവർ എന്നെ ഒരു ഇരുണ്ട മുറിയിൽ അടച്ചു. സംസാരിക്കാൻ അനുവദിച്ചില്ല, ഒന്നും കാണാൻ അനുവദിച്ചില്ല, കേൾക്കാൻ അനുവദിച്ചില്ല, ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയമുണ്ട്, മരിക്കുമോ എന്ന ഭയമുണ്ട്, എന്നാൽ ഞാനും അവനും ഒരേ മുറിയിൽ ആയിരുന്നത് അവന്റെ ഭാര്യക്ക് വെറുപ്പായിരുന്നു. അവൾ വളരെ മോശക്കാരി യായിരുന്നു എന്നും മിയ കൂട്ടിച്ചേർത്തു.ഇസ്രയേലിൽ നടന്ന നോവ സംഗീതോത്സ വത്തിൽ നിന്ന് കൈക്ക് വെടിയേറ്റ നിലയിലാണ് മിയയെ തട്ടിക്കൊണ്ടുപോയത്. താൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭീകരർ തന്റെ കാറിന് തീയിട്ടതായും അവൾ പറഞ്ഞു.


Read Previous

ചരിത്രത്തിലെ ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റം നടത്തി ഉക്രെയിനും റഷ്യയും; കൈമാറിയത് നൂറുകണക്കിന് തടവുകാരെ

Read Next

കുദു- കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular