കേരളത്തിൽ യു. ഡി എഫ് മികച്ച വിജയം നേടും: ഒ ഐ സി സി റിയാദ്


റിയാദ്: ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടും. രാജ്യം വളരെ വലിയൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യ ത്തിൽ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ മതേതരത്വ ജനത ഒരിക്കലും ഒരു പരീക്ഷണത്തിനും മുതിരല്ലന്നും രാഷ്ട്രീയം നോക്കാതെ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന “ഇന്ത്യ” മുന്നണിക്ക് അനുകൂലമായ നിലപാടണ് സ്വീകരിച്ചിട്ടുള്ളത് എന്നും റിയാദ് ഒ ഐ.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടും റിയാദ് യു ഡി. എഫ്. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.

ബി. ജെ. പിയും സി പി എം തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് ഇ. പി. ജയരാജൻ ബി. ജെ പി യുടെ ദേശിയ തലത്തിലുള്ള നേതാവിനെ കണ്ടു എന്ന് സമ്മതിച്ചതിലൂടെ കേരള ജനതക്ക് മനസിലായി കഴിഞ്ഞു. ബി. ജെ പിയും മാർക്സിസ്റ്റ് പാർട്ടിയും കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നുവെന്ന് കേരള ജനത മനസിലാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇവരുടെ രഹസ്യ ” ഡീൽ” പുറത്തു വന്നത് വോട്ടിങ്ങിൽ യു. ഡി. എഫിന് അനുകൂലമായ ഒരു സാഹചര്യം സൃഷ്ട്ടിക്കും

ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ ഭൂരിപക്ഷവും ഈ പ്രാവശ്യം ഐക്യമുന്നണിക്ക് അനുകൂലമായി വീണിട്ടുണ്ട്. വടകരയിലും തൃശ്ശൂരും വലിയ ഭൂരിപക്ഷത്തിന് മുരളീധരനും ഷാഫിയും വിജയിക്കും. മുഖ്യമന്ത്രിയുടെ ദൂതനായ ഇ. പി ജയരാജൻ ബി. ജെ പിയുടെ പ്രമുഖനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ചർച്ച നടത്തിയത് പിണറായി വിജയൻറെ അറിവോടെയാണ് എന്നാൽ ഇ പി യുടെ ഈ നീക്കത്തിൽ നിരാശരായ അണികൾ ഈ പ്രാവശ്യം വോട്ടു ചെയ്യാൻ എത്താതാണ് പലയിടത്തും പോളിംഗ് കുറയാൻ കാരണമെന്ന് അബ്ദുല്ല വല്ലാഞ്ചിറ വാർത്ത കുറിപ്പിയിൽ അറിയിച്ചു.

ദേശീയ തലത്തിൽ കോൺഗ്രസിന്റെ സീറ്റ് കുറക്കുക എന്നുള്ളത് ബി. ജെ. പിയുടെ അന്തിമ ലക്ഷ്യമാണ്, അത് പോലെ പാർട്ടി ചിഹ്‌നം നില നിർത്തുക എന്നുളളത് സി പി എമ്മിന്റെയും. ഈ ഒരു ഗുഡാലോചനയാണ് സി. പി എമ്മും ബി ജെ പി നേതാക്കളും തമ്മിലുള്ള കൂടി കാഴ്ചയിലൂടെ പുറത്തു വന്നതെന്ന് പ്രസ്ഥാവനായില്‍ പറയുന്നു.


Read Previous

ഒരു വര്‍ഷമായി കാണാതായ തായ്‌ലന്റ് മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോര്‍ച്ചറിയില്‍!മരണത്തില്‍ ദുരുഹത ആരോപിച്ച് കുടുംബം രംഗത്ത്.

Read Next

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular