ആ​ട്ടി​ൻ​തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​ട്ടി​യോ​ടി​ക്കും: വി.​ഡി. സ​തീ​ശ​ൻ


ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്ന് ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്നും ഇ​വി​ടെ ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യം ന​ട​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു. ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് സം​ഘ​പ​രി​വാ​ർ കേ​ക്കു​മാ​യി മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ കാ​ണാ​ൻ പോ​കു​ന്നു. ആ​ട്ടി​ൻ തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളെ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​ട്ടി​യോ​ടി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ബ​ന്ധ​മാ​ണ്. 38-ാമ​ത്തെ ത​വ​ണ​യാ​ണ് ലാ​വ്‌​ലി​ൻ കേ​സ് മാ​റ്റി വ​യ്ക്കു​ന്ന​ത്. സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കു​ന്നി​ല്ല. ഇ​ത് സി​പി​എം- സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ധാ​ര​ണ​യാ​ണ്. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ കു​ഴ​ൽ​പ്പ​ണ കേ​സി​ൽ കേ​ര​ള സ​ർ​ക്കാ​ർ സ​ഹാ​യി​ച്ചെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.


Read Previous

ജെസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല,തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ല; സിബിഐ റിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Read Next

മക്കയില്‍ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതി കരാര്‍ നേടിയത് യുഎഇ, സൗദി, കുവൈറ്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യം, ബിഒഒടി അടിസ്ഥാനത്തിലുള്ള സൗദിയിലെ ആദ്യ കുടിവെള്ള പദ്ധതി, 30 വര്‍ഷത്തിനു ശേഷം സൗദി അറേബ്യക്ക് കൈമാറണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »