മക്കയില്‍ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതി കരാര്‍ നേടിയത് യുഎഇ, സൗദി, കുവൈറ്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യം, ബിഒഒടി അടിസ്ഥാനത്തിലുള്ള സൗദിയിലെ ആദ്യ കുടിവെള്ള പദ്ധതി, 30 വര്‍ഷത്തിനു ശേഷം സൗദി അറേബ്യക്ക് കൈമാറണം


അബുദാബി: സൗദി അറേബ്യയിലെ മക്ക മേഖലയില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ (34,02,06,80,490 രൂപ) ജലസംഭരണ പദ്ധതി വരുന്നു. ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ടാഖ എന്നറിയപ്പെടുന്ന അബുദാബി നാഷണല്‍ എനര്‍ജി കമ്പനി കൂടി ഭാഗമായ കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയത്.

സൗദി ആസ്ഥാനമായുള്ള വിഷന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും (വിഷന്‍ ഇന്‍വെസ്റ്റ്) കുവൈറ്റ് ആസ്ഥാനമായുള്ള ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ റേഷനും (ജിഐസി) കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നതായി ടാഖ പ്രസ്താവനയില്‍ പറഞ്ഞു. സൗദി വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പ് കമ്പനിയാണ് (എസ്ഡബ്ല്യുപിസി) കരാര്‍ നല്‍കിയത്.

ജുറാന ഇന്‍ഡിപെന്‍ഡന്റ് സ്ട്രാറ്റജിക് വാട്ടര്‍ റിസര്‍വോയര്‍ പ്രോജക്റ്റ് (ISWR1) എന്നാണ് പദ്ധതിയുടെ നാമകരണം. ബിഒഒടി (നിര്‍മിക്കുക, സ്വന്തമാക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക) അടിസ്ഥാനത്തിലുള്ള സൗദി അറേബ്യയിലെ ആദ്യ പദ്ധതി യാണിത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ജല ലഭ്യത ഉറപ്പാക്കുകയാണ് കരാറിലൂടെ സൗദി വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പ് കമ്പനിയുടെ ലക്ഷ്യം. 30 വര്‍ഷത്തിന് ശേഷം ജലസംഭരണി സൗദി വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പ് കമ്പനിക്ക് കൈമാറണം. അതുവരെ വാട്ടര്‍ റിസര്‍വോയര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ നിര്‍മാണം, കൈവശാവകാശം, പ്രവര്‍ത്തനം എന്നിവയുടെ ഉത്തരവാദിത്തം കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്കായിരിക്കും.

പദ്ധതിയുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 2027 രണ്ടാം പാദത്തില്‍ ആരംഭിക്കാനാവു മെന്നാണ് പ്രതീക്ഷ. മൊത്തം പദ്ധതി ചെലവിന്റെ ഏകദേശം 80 ശതമാനം വായ്പ അനുവദിക്കും. സൗദിയിലെ വിഷന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ സഹ-ഉടമസ്ഥതയിലുള്ള പ്രത്യേക കമ്പനി വഴി ഓപറേഷന്‍ ആന്റ് മെയിന്റനന്‍സ് (പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും) കാര്യങ്ങള്‍ ടാഖയുടെ മേല്‍നോട്ടത്തില്‍ നടക്കും.


Read Previous

ആ​ട്ടി​ൻ​തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​ട്ടി​യോ​ടി​ക്കും: വി.​ഡി. സ​തീ​ശ​ൻ

Read Next

ഇന്ത്യന്‍ കലകള്‍ അഭ്യസിക്കാന്‍ ജിദ്ദയില്‍ പരിശീലന കേന്ദ്രം; ഗുഡ്ഹോപ് ആര്‍ട്സ് അക്കാദമി ഉദ്ഘാടനം നാളെ ഇന്ത്യന്‍ സ്‌കൂളില്‍, പഠിതാക്കള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും; വ്യത്യസ്ത സമയങ്ങളില്‍ പരിശീലനത്തിന് സൗകര്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular