Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊലീസുകാരുടെ മോശം പെരുമാറ്റം: മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി; ലൈസന്‍സ് അല്ലെന്ന് ഹൈക്കോടതി


കൊച്ചി: പൊലീസുകാരുടെ മോശം പെരുമാറ്റത്തിന് കാരണം മാനസിക പിരിമുറുക്ക മെന്ന് ഡിജിപി ഹൈക്കോടതിയില്‍. മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തി നുള്ള ലൈസന്‍സ് അല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തെരുവില്‍ ജോലിയെടുക്കു ന്നവര്‍ക്കും മാനസിക സമ്മര്‍ദമുണ്ട്. പെരുമാറ്റം നിയന്ത്രിക്കാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.

പാലക്കാട് ആലത്തുര്‍ സ്റ്റേഷനില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരു മാറിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഓണ്‍ലൈനില്‍ ഹാജരായ ഡിജിപി പൊലീസുകാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോടതിയുടെ ഭാഗത്തുനിന്നും ചില ചോദ്യങ്ങള്‍ ഉണ്ടായത്.

1965 മുതല്‍ പൊലീസുകാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് പത്തിലധികം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കുലറുകളൊന്നും പൊലീസ് ഉദ്യോഗ സ്ഥര്‍ ഗൗരവമായി എടുക്കുന്നില്ലെന്നതിന്റെ തെളിവാണ് സര്‍ക്കുലറുകള്‍ വീണ്ടും വീണ്ടും ഇറക്കേണ്ടിവരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ മികച്ച പൊലീസാണ് കേരളത്തിലേത് എന്നതില്‍ സംശയമില്ല. എന്നിട്ടും എന്തുകൊണ്ടാണ് മോശം പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും കോടതി ചോദിച്ചു

ചില പൊലീസുകാര്‍ മോശമായി പെരുമാറുന്നുണ്ട്. പലപ്പോഴും മാനസികപിരിമുറുക്ക മാണ് ഇതിന് കാരണമെന്ന് ഡിജിപി അറിയിച്ചു. ഇതിനെതിരെയും കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. സമ്മര്‍ദം എല്ലാ തൊഴില്‍ മേഖലയിലും ഉണ്ട്. മാനസിക പിരിമുറുക്കമെന്നത് മറ്റുള്ളവരോട് മോശമായി പെരുമാറാനുള്ള ലൈസന്‍സ് അല്ല. ഇനിയൊരു സര്‍ക്കുലര്‍ ഇറക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും സര്‍ക്കുലര്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ഡിജിപി അറിയിച്ചു. എങ്ങനെയാണ് പുതിയ സര്‍ക്കുലര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യം ഒരുമാസത്തിനകം അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.


Read Previous

കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന തീർത്ഥാടകരോടുള്ള വിവേചനം പരിഹരിക്കണം: റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി.

Read Next

കേന്ദ്ര ബജറ്റ്: തെരഞ്ഞെടുപ്പ് പ്രസംഗം; കുത്തക മുതലാളിമാർക്ക് കൊള്ളയടിക്കാനുള്ള പദ്ധതികള്‍ മാത്രം: റിയാദ് ഒ.ഐ.സി.സി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »