Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സദസ് ‘ഭാരത് മാതാ കീ ജയ്’ വിളിച്ചില്ല; കോഴിക്കോട്ടെ പരിപാടിയില്‍ ക്ഷോഭിച്ച് മീനാക്ഷി ലേഖി


കോഴിക്കോട്: ‘എവെയ്ക് യൂത്ത് ഫോര്‍ നാഷന്‍’ പരിപാടിക്കിടെ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാകീ ജയ് മുദ്രാവാക്യം എല്ലാവരും ഏറ്റുവിളിക്കാത്തതാണ് ലേഖിയെ ചൊടിപ്പിച്ചത്. സദസിലിരിക്കുന്ന യുവതികളോട് ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നും ഇല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നും മന്ത്രി പറഞ്ഞു.

പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സദസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സദസിലുണ്ടായിരുന്ന എല്ലാവരും അത് ഏറ്റുവിളിക്കാന്‍ തയ്യാറായില്ല. അത് മന്ത്രിയെ ചൊടിപ്പിച്ചു. അതിനിടെ ഭാരത് മാതാ കീ ജയ് വിളിക്കാത്ത ഒരു യുവതിയെ ചൂണ്ടിക്കാണിച്ച് എന്താണ് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പ്രയാസമെന്ന് മന്ത്രി ചോദിച്ചു. ഇതിന് പിന്നാലെ ഭാരതം നിങ്ങളുടെ അമ്മ അല്ലേ?. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകൂ എന്ന് മന്ത്രി പറയുകയും ചെയ്തു. തുടര്‍ന്ന് പത്തിലേറെ തവണ ഭാരത് മാതാ കീ ജയ് വിളിച്ച മന്ത്രി സദസിനെ കൊണ്ട് അത് വിളിപ്പിക്കുകയും ചെയ്തു.

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ മടി കാണിക്കുന്നവരാണ് പുതിയ തലമുറയെന്ന് മന്ത്രിക്ക് ശേഷം സംസാരിച്ച ആര്‍എസ്എസ് നേതാവ് നന്ദകുമാറും അഭിപ്രായപ്പെട്ടു. നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.


Read Previous

എൽഡിഎഫ് സ്ഥാനാർത്ഥികളെ ഫെബ്രുവരി 15ഓടെ അറിയാം: സ്ഥാനാർത്ഥിയാകാനുള്ള യോഗ്യത ഒന്നുമാത്രം

Read Next

കോവിഡ് കാലത്ത് വിനോദയാത്ര റദ്ദായി, ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »