എൽഡിഎഫ് സ്ഥാനാർത്ഥികളെ ഫെബ്രുവരി 15ഓടെ അറിയാം: സ്ഥാനാർത്ഥിയാകാനുള്ള യോഗ്യത ഒന്നുമാത്രം


സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. കേരളത്തി ലെ പല മണ്ഡലങ്ങളിലും അനൗദ്യോഗികമായിട്ടാണെങ്കിലും യുഡിഎഫ്- ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശം തീരുമാനമായിക്കഴിഞ്ഞു. എന്നാൽ പതിവുപോലെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ സിപി എമ്മിൻ്റേയും സിപിഐയുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാന മാവുകയുള്ളൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാർത്ഥി കളുടെ കാര്യത്തില്‍ ഈ മാസം പകുതിയോടെ തീരുമാനമുണ്ടായേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 10,11,12 തിയതികളിലായി സിപിഎമ്മി ന്‍റെയും സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമശന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായ എൽഡിഎഫിന് ഒന്ന് കൂടുതൽ എത്ര സീറ്റ് ലഭിച്ചാലും അത് നേട്ടം തന്നെയാണ്. എന്നാൽ പരമാവധി സീറ്റുകൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് ലോക്സഭാ തിരഞ്ഞെ ടുപ്പിനെ സമീപിക്കുന്നത്. മുതിർന്ന നേതാക്കളെ അടക്കം കളത്തിലിറക്കി പരമാവധി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം. കഴിഞ്ഞ തവണ സംഭവിച്ചതു പോലെ എംഎൽഎമാരെ രാജിവെപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടത് നിലപാടാണ് ഇപ്പോൾ സിപിഎം എടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ ഇത്തരത്തിൽ മത്സരിച്ച എംഎൽഎമാരിൽ ആലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച ആരിഫ് മാത്രമാണ് വിജയിച്ചത്. അതേസമയം ആരിഫ് എംപിയായ ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ ആ നിയമസഭാ മണ്ഡലം യുഡിഎഫ് കയ്യടക്കുകയും ചെയ്തിരുന്നു.

2019ൽ 20 ലോക്സഭ സീറ്റുകളില്‍ 19ലും പരാജയമായിരുന്നു എൽഡിഎഫിനെ കാത്തിരുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടി വയനാട്ടിൽ മത്സരിപ്പിച്ചതും ശബരിമല വിഷയവുമാണ് ഇടതുമുന്നണിയുടെ പരാജയത്തിന് ആക്കം കൂട്ടിയത്. എന്നാൽ ഇത്തവണ ആ പരാജയങ്ങൾ മറന്ന് പുതിയ ലക്ഷ്യത്തിലേക്കുള്ള ചൂടുവെപ്പിലാണ് എൽഡിഎഫ്. ഇടതുമുന്നണിക്ക് നേട്ടം ഉണ്ടാക്കാൻ കഴിയുന്ന ഏക സംസ്ഥാനം എന്ന പ്രത്യേകതയും ഇന്ന് കേരളത്തിനുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം സ്ഥാനാർത്ഥിനിർണ്ണയം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുവാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നതും.

ഈ മാസം 11,12 തിയതികളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിംഗിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. 10,11 തിയതികളില്‍ സിപിഐ സംസ്ഥാന, നേതൃ യോഗങ്ങളും ചേരുന്നുണ്ട്. ചില പുതുമുഖങ്ങള്‍ക്കൊപ്പം പരിചയ സമ്പന്നരെ കൂടി തിരഞ്ഞെടുപ്പ് ഗോദയിലിറക്കാനാണ് സിപിഎം ആലോചന. ജനകീയത എന്ന പരിഗണന മാത്രമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്നത്.

കൊല്ലത്ത് ഇരവിപുരം എംഎല്‍എ എ നൗഷാദ്, മുകേഷ്, ചിന്താ ജെറോം എന്നീ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രനും വി ജോയിയും പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ സിറ്റിംഗ് എംപിയായ ആരിഫിനാണ് മുന്‍ഗണന. അതേസമയം ടിഎം തോമസ് ഐസക്കിൻ്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. പത്തനംതിട്ടയിലും തോമസ് ഐസകിൻ്റെ പേരുണ്ട്. കൂടാതെ രാജു എബ്രഹാമിൻ്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

ഇടുക്കിയില്‍ മുന്‍ എംപി ജോയ്സ് ജോർജ് മണ്ഡലത്തിൽ സജീവമായിത്തുടങ്ങി. പാല ക്കാട് എം സ്വരാജ്,ആലത്തൂർ എ കെ ബാലന്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയ പേരുക ളാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്നാണ് വിവരം. അതേസമയം എറണാകുളത്ത് പൊതു സ്വതന്ത്രന്‍ വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


Read Previous

ടാക്‌സി കൂലി ചെലവായത് 3500 രൂപ, അക്കാദമി തന്നത് 2400; ‘എനിക്കു നിങ്ങള്‍ കല്‍പ്പിച്ചിരിക്കുന്ന വില മനസ്സിലാക്കിത്തന്നതിനു നന്ദി’

Read Next

സദസ് ‘ഭാരത് മാതാ കീ ജയ്’ വിളിച്ചില്ല; കോഴിക്കോട്ടെ പരിപാടിയില്‍ ക്ഷോഭിച്ച് മീനാക്ഷി ലേഖി

Leave a Reply

Your email address will not be published. Required fields are marked *

Most Popular