Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സർവമേഖലയിലും സ്വകാര്യനിക്ഷേപം, വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം, റബര്‍ താങ്ങുവില കൂട്ടി, കെ റെയിൽ നടപ്പാക്കാൻ ശ്രമം തുടരും; കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി,ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും. 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു.

വിഴിഞ്ഞം ഈ വര്‍ഷം മേയ് മാസം പ്രവര്‍ത്തനം ആരംഭിക്കും. വിഴിഞ്ഞത്ത് 1000 കോടി യുടെ വികസനം നടപ്പാക്കും. കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന തിനായി വിഴിഞ്ഞത്ത് മാരിടൈം ഉച്ചകോടി നടത്തും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ അനുവ ദിച്ചു. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതായും ധനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തിന്റേത് സൂര്യോദയ സമ്പദ് ഘടനയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുകയാണ്. എന്നാല്‍ തളരില്ലെന്നും, കേരളത്തെ തകര്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു. 57,400 കോടി രൂപ കിട്ടാനുണ്ട്. റെയില്‍വേ മേഖലയേയും കേന്ദ്രം അവഗണിച്ചു.

കേന്ദ്രത്തിന്റെ അവഗണനയെ പ്രതിപക്ഷവും എതിര്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം നിലയ്‌ക്കെങ്കിലും പ്രതിപക്ഷം തയാറാകണം. 100 രൂപ നികുതി പിരിച്ചാല്‍ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണ്. കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും.

മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വര്‍ഷത്തില്‍ സംസ്ഥാനം ലക്ഷ്യമിടുന്നു. കേരളം അതിജീവന പോരാട്ടത്തിന്റെ ഭൂമിയാണ്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലുള്ള കേരള മാതൃക തകര്‍ക്കാനാണ് ശ്രമം. ക്ഷേമപെന്‍ഷന്‍കാരെ മുന്‍നിര്‍ത്തി മുതലെടുപ്പ് നടക്കുകയാണ്. എഴുതിയും പറഞ്ഞും കേരളത്തെ തോല്‍പ്പിക്കാനാകില്ല. പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തില്‍ വിപ്ലവകരമായ മാറ്റമാണ് സംഭവിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് കണ്ട കേരളമല്ല ഇതെന്നും ധനമന്ത്രി പറഞ്ഞു.

കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി; മ്യൂസിയം നവീകരണത്തിന് 9 കോടി

കലാ സാംസ്കാരിക മേഖലക്ക് (arts and culture sector) 170.49 വകയിരുത്തിയതായി ധനമന്ത്രി. കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂർ മൃഗശാലകളുടെ നവീകരണത്തിന 7.5 കോടി. എകെജിയുടെ മ്യൂസിയം നിർമ്മാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം ഉറപ്പാക്കും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി. മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി. സർക്കാർ ആശുപത്രികളിൽ പുറത്ത് നിന്ന് ഫണ്ട് ശേഖരിക്കാൻ പദ്ധതിയുണ്ടാക്കും. ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാനുള്ള വഴികളും ആലോചനയിൽ

ആരോഗ്യസുരക്ഷാ ഫണ്ട്
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍ പ്രത്യേക അക്കൗണ്ട് ആണ് ആരംഭിക്കുക. പലരും സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ തയ്യാറാണ്. ഇത് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയും മറ്റും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 239 കോടി
കൊച്ചി മെട്രോ കലൂര്‍- കാക്കനാട് രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 239 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിക്ക് 128 കോടി
കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 128 കോടി രൂപ വകയിരുത്തി. പുതിയ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

ചന്ദനകൃഷിയില്‍ നയംമാറ്റം
ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിയമത്തില്‍ ഇളവ് കൊണ്ടുവരുമെന്ന് ധനമന്ത്രി

റബര്‍ താങ്ങുവില കൂട്ടി
10 രൂപ കൂട്ടി റബര്‍ താങ്ങുവില 180 രൂപയാക്കിയതായി ധനമന്ത്രി. താങ്ങുവില കൂട്ടണമെന്നത് റബര്‍ കര്‍ഷകരുടെ ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് പ്രഖ്യാപനം

സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം
വിവിധ മേഖലകളില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേരള ബജറ്റ്. ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യ മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപം
കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍
സംസ്ഥാനത്ത് 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

ലൈഫ് പദ്ധതി

ഇതുവരെ ലൈഫ് പദ്ധതിക്കായി 17,104. 87 കോടി രൂപ ചെലവഴിച്ചതായി ധനമന്ത്രി. 2025 മാര്‍ച്ച് ഓടേ ലൈഫ് പദ്ധതി പ്രകാരം അഞ്ചുലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

2025 നവംബര്‍ മാസത്തോടെ ദാരിദ്ര്യം തുടച്ചുനീക്കും
2025 നവംബര്‍ മാസത്തോടെ സംസ്ഥാനത്ത് അതിദാരിദ്ര്യമുള്ള മുഴുവന്‍ കുടുംബ ങ്ങളും ഈ അവസ്ഥയില്‍ നിന്ന് മോചിതമാകുമെന്ന് ധനമന്ത്രി. ഇന്ത്യയില്‍ ഇത് ഒരു റെക്കോര്‍ഡായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം

കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു

നികുതി വരുമാനം ഇരട്ടിയായി
നാലുവര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. സ്വപ്‌ന തുല്യമായ നേട്ടമാണിത്. ഈ നേട്ടത്തിന് നികുതി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇനിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി

കേന്ദ്ര അവഗണന തുടര്‍ന്നാണ് പ്ലാന്‍ ബിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി

വിഴിഞ്ഞം മേയില്‍ തുറക്കും
വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ധനമന്ത്രി. വികസന കവാടമാണ് വിഴിഞ്ഞമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം
ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി

ആരോഗ്യസുരക്ഷാ ഫണ്ട്
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍ പ്രത്യേക അക്കൗണ്ട് ആണ് ആരംഭിക്കുക. പലരും സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ തയ്യാറാണ്. ഇത് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയും മറ്റും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 239 കോടി
കൊച്ചി മെട്രോ കലൂര്‍- കാക്കനാട് രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 239 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിക്ക് 128 കോടി
കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 128 കോടി രൂപ വകയിരുത്തി. പുതിയ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

ചന്ദനകൃഷിയില്‍ നയംമാറ്റം
ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നിയമത്തില്‍ ഇളവ് കൊണ്ടുവരുമെന്ന് ധനമന്ത്രി

റബര്‍ താങ്ങുവില കൂട്ടി
10 രൂപ കൂട്ടി റബര്‍ താങ്ങുവില 180 രൂപയാക്കിയതായി ധനമന്ത്രി. താങ്ങുവില കൂട്ടണമെന്നത് റബര്‍ കര്‍ഷകരുടെ ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് പ്രഖ്യാപനം

സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം
വിവിധ മേഖലകളില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേരള ബജറ്റ്. ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യ മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.

സ്വകാര്യനിക്ഷേപകര്‍ക്ക് സ്വാഗതം
സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.

ടൂറിസം മേഖല
സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വയോജന കെയര്‍ സെന്ററുകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കും. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.

വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപം
കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സ്വകാര്യ വ്യവസായപാര്‍ക്കുകള്‍
സംസ്ഥാനത്ത് 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

ലൈഫ് പദ്ധതി
ഇതുവരെ ലൈഫ് പദ്ധതിക്കായി 17,104. 87 കോടി രൂപ ചെലവഴിച്ചതായി ധനമന്ത്രി. 2025 മാര്‍ച്ച് ഓടേ ലൈഫ് പദ്ധതി പ്രകാരം അഞ്ചുലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

2025 നവംബര്‍ മാസത്തോടെ ദാരിദ്ര്യം തുടച്ചുനീക്കും
2025 നവംബര്‍ മാസത്തോടെ സംസ്ഥാനത്ത് അതിദാരിദ്ര്യമുള്ള മുഴുവന്‍ കുടുംബങ്ങളും ഈ അവസ്ഥയില്‍ നിന്ന് മോചിതമാകുമെന്ന് ധനമന്ത്രി. ഇന്ത്യയില്‍ ഇത് ഒരു റെക്കോര്‍ഡായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം
കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു

നികുതി വരുമാനം ഇരട്ടിയായി
നാലുവര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. സ്വപ്‌ന തുല്യമായ നേട്ടമാണിത്. ഈ നേട്ടത്തിന് നികുതി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇനിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം കൂട്ടാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി
കേന്ദ്ര അവഗണന തുടര്‍ന്നാണ് പ്ലാന്‍ ബിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി

വിഴിഞ്ഞം മേയില്‍ തുറക്കും
വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ധനമന്ത്രി. വികസന കവാടമാണ് വിഴിഞ്ഞമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം
ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി

മെഡിക്കല്‍ ഹബ്ബ്
മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് ധനമന്ത്രി

സൂര്യോദയ സമ്പദ് ഘടന
കേരളം സൂര്യോദയ സമ്പദ് ഘടനയിലേക്ക് മാറുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബജറ്റ് അവതരണം തുടങ്ങി

എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റ്
സാമ്പത്തിക വികസനം ഉണ്ടാവുന്ന, കേരളത്തിന്റെ ഭാവിക്ക് ഗുണം ചെയ്യുന്നതായിരിക്കും ബജറ്റ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള ശ്രമമാണ് ബജറ്റിലൂടെ നടത്തുക. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ കൊണ്ടാണ് പ്രതിസന്ധി വര്‍ധിച്ചതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Read Previous

സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും പിണറായിക്ക് കിട്ടില്ല, കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടും’: കെ സുധാകരൻ

Read Next

ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കിയ ആളെ കണ്ടെത്തി; പ്രതി ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »