ബാലറ്റ് പേപ്പറില്‍ കൃത്രിമം; സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്


ചണ്ഡീഗഢ്: മേയര്‍ തിരഞ്ഞെടുപ്പിലെ വരണാധികാരി ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന പുതിയ വീഡിയോ പുറത്ത്. വരണാധികാരിയായ അനില്‍ മസ്സി ബാലറ്റ് പേപ്പറില്‍ എഴുതുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പുറത്തുവന്നത്. ഇയാള്‍ ആശങ്കയോടെ സി.സി.ടി.വിയിലേക്ക് നോക്കുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്.

വരണാധികാരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വരണാധികാരി ബാലറ്റ് പേപ്പറില്‍ തിരിമറി നടത്തിയത് വ്യക്തമാണെന്ന് വീഡിയോ ദൃശ്യങ്ങള്‍ കണ്ടശേഷം ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്നും വരണാധികാരിയെ വിചാരണചെയ്യേണ്ടതാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. വരണാധികാരി അനില്‍ മസീഹിനോട് ഈമാസം 19-ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ബി.ജെ.പി. സ്ഥാനാര്‍ഥി മനോജ് സോങ്കര്‍ വിജയിച്ചത്. തിരഞ്ഞെടുപ്പിലെ തിരിമറി ചോദ്യംചെയ്ത് ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു.


Read Previous

ഹൃദയാഘാതം; പ്രവാസി മലയാളി വീട്ടമ്മ മരിച്ചു

Read Next

ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചു;സ്പാ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ച ഉടമ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »