Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരാളെയും തോല്‍പ്പിക്കാനല്ല; ഈ സമരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍: മുഖ്യമന്ത്രി


ന്യൂഡല്‍ഹി: നാളെ ഡല്‍ഹിയില്‍ സവിശേഷമായ സമരമാണ് കേരളം നടത്തുന്ന തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മന്ത്രി സഭാഅംഗങ്ങളും എംഎല്‍ എമാരും പാര്‍ലമെന്റംഗങ്ങളും ഈ പ്രക്ഷേഭത്തില്‍ പങ്കെടുക്കും. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭ ത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞഅഞു

കേരളത്തിന്റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാ തത്വമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. ഒരാളെയും തോല്‍പ്പിക്കുക യെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റുപിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലക്കൊള്ളുകയാണ്. എല്ലാവരുടെ പിന്തുണയു ണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ കക്ഷിരാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്റെ അന്തസത്ത അടുത്ത കാലത്തെ ചില കേന്ദ്രനടപടികളിലൂടെ ചോര്‍ന്ന് പോയിരിക്കുക യാണ്. രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തോടെയുള്ള ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ള എന്‍ഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്നത്. 17 ഇടങ്ങളില്‍ ലാളനയും മറ്റുള്ള ഇടങ്ങളില്‍ പീഡനവും എന്നുള്ളതാണ് സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരത്തിന് പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. കേരളം ധന ഉത്തരവാദിത്വ നിയമം പാസാക്കിയ സംസ്ഥാനമാണ്. 2019-20, 2020-21 വര്‍ഷങ്ങളില്‍ ധനകമ്മി ഈ നിയമത്തില്‍ നിഷ്‌കര്‍ഷിച്ച പരിധിക്കുള്ളില്‍ കേരളം നിലനിര്‍ത്തി യിട്ടുണ്ട്. കോവിഡിന്റെ കാലത്ത് ധനകമ്മിയുടെ പരിധി രാജ്യമാകെ ആഭ്യന്തരവരു മാനത്തിന്റെ മൂന്ന് ശതമാനത്തില്‍ അഞ്ച് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്, നിയമ പ്രകാരം തന്നെ സംസ്ഥാനത്തിന് ഉള്ള അധികാരം നിലനില്‍ക്കെയാണ് പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചത്.

ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇല്ലാത്ത അധികാരങ്ങൾ അവർ പ്രയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകൾ കേന്ദ്രം അട്ടിമറിച്ചു. കേന്ദ്ര നയങ്ങൾ ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അത് സാമ്പത്തിക ഫെഡറലിസത്തിന് എതിരാണ്.

സംസ്ഥാന പദ്ധതികൾ കേന്ദ്രത്തിന്റേത് എന്ന പേരിൽ ബ്രാൻഡ് ചെയ്യാനാണ് ശ്രമം. ലൈഫ് മിഷൻ പദ്ധതിയിൽ ഈ കടന്നുകയറ്റം നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിക്കായി കേരളം 17,104 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്രം നൽകിയത് 12 ശതമാനം തുക മാത്രമാണ്. ലൈഫ് മിഷനിലൂടെ നിർമിച്ച വീടുകൾ ബ്രാൻഡ് ചെയ്യാൻ തയാറല്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വീട് ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Read Previous

കേരള എഞ്ചിനീയേഴ്‌സ് ഫോറം(KEF) റിയാദിന്റെ ആഭിമുഖ്യത്തിൽ ‘ബ്രാൻഡ് യു’ എന്ന പേരിൽ  കരിയർ ഇല്യൂമിനേഷൻ സെഷൻ സംഘടിപ്പിച്ചു.

Read Next

ഒരു നയം മാറ്റവും ഉണ്ടായിട്ടില്ല; സ്വകാര്യ മൂലധനം വേണം; വിജ്ഞാന സമ്പദ്‌വ്യവസ്ഥയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് എംവി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »