Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിയമം ലംഘിച്ചത് 350 തവണ; 30,000 രൂപയുടെ സ്‌കൂട്ടറിന്, 3.2 ലക്ഷം പിഴ


ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെയും സിഗ്‌നല്‍ തെറ്റിച്ചും മൊബൈലില്‍ സംസാരിച്ചും സ്‌കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്‌കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗര്‍ സ്വദേശിയായ വെങ്കിടരാമന് പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി സ്ഥിരമായി ഇയാള്‍ നിയമലംഘനം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പിഴക്കുടിശ്ശികയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് വെങ്കിടരാമന്റെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.

തുടര്‍ന്ന് പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയ ട്രാഫിക് പോലീസ് നോട്ടീസ് കൈമാറുകയായിരുന്നു. തന്റെ സ്‌കൂട്ടറിന് 30,000 രൂപയേ വില വരികയുള്ളൂവെന്നും പിഴ ഒഴിവാക്കിത്തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

പിഴയൊടുക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. അതേസമയം, പിഴ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കും. രണ്ടാഴ്ചയായി നഗരത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.


Read Previous

‘ഓപ്പറേഷൻ ബേലൂർ മഖ്‌ന’ നാലാംദിവസത്തിലേക്ക്; ആന ഇരുമ്പുപാലം ഭാഗത്ത്, മയക്കുവെടി സംഘവും വനത്തിൽ

Read Next

ഇന്‍ഡൊനീഷ്യയില്‍ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »