ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റു മരണം. സുബാങ്ങില്‍നിന്നുള്ള സെപ്‌റ്റെയ്ന്‍ രാഹര്‍ജ (35) ആണ് മരിച്ചത്. ശരീരത്തില്‍ ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിമിന്നലേല്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
ഇന്‍ഡൊനീഷ്യന്‍ സമയം വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കളി പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. 2 എഫ്.എല്‍.ഒ. എഫ്.സി. ബന്ദുങും എഫ്.ബി.ഐ. സുബാങ്ങും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ രാഹര്‍ജയ്ക്ക് ഇടിയേല്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ഇദ്ദേഹം ഗ്രൗണ്ടില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. വീണ ഉടനെ ശ്വാസമുണ്ടായിരുന്നതായും പിന്നാലെ ആശുപത്രിയിലെത്തിച്ചതോടെ മരിക്കുകയുമായിരുന്നെന്നാണ് ഇന്‍ഡൊനീഷ്യന്‍ മാധ്യമങ്ങള്‍ അറിയിക്കുന്നത്.
കളി നടന്ന ബന്ദുങ്ങിലെ സിലിവങ്ങി സ്റ്റേഡിയത്തിനു 300 മീറ്റര്‍ മുകളിലെത്തിയ ഇടിമിന്നല്‍ കളിക്കാരനു മേല്‍ ആഘാതമേല്‍പ്പിക്കുകയായിരുന്നെന്ന് ഇന്‍ഡൊനീഷ്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബോജോനെഗരോവില്‍ അണ്ടര്‍-13 മത്സരത്തിനിടെ കളിക്കുന്നതിനിടെ ഫുട്‌ബോള്‍ താരത്തിന് ഇടിമിന്നലേറ്റിരുന്നു. ഹൃദയസ്തംഭനമേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു.
